ഒമാന്‍: പ്ലാസ്റ്റിക് സഞ്ചി ഇറക്കുമതിക്ക് നിരോധനം

മസ്കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കുന്നു. ഇതുസംബന്ധിച്ച്‌ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സെപ്റ്റംബര്‍ 18ന് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തീരുമാനം ലംഘിച്ച്‌ കമ്ബനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 1000 റിയാല്‍ പിഴ ചുമത്തും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഘട്ടംഘട്ടമായി പ്ലാസ്റ്റിക് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഒമാന്‍ പരിസ്ഥിതി അതോറിറ്റിയും വാണിജ്യ വ്യവസായ മന്ത്രാലയവും ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ സമിതിയുമാണ് ഇതുസംബന്ധിച്ച്‌ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്. ഒമാനില്‍ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം കഴിഞ്ഞവര്‍ഷം മുതല്‍ വിജയകരമായി നടപ്പാക്കിയിരുന്നു.

Next Post

ഒമാൻ: വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി

Fri Jan 6 , 2023
Share on Facebook Tweet it Pin it Email വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി ഒമാന്‍.ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങള്‍ക്ക് 2021 ആദ്യത്തിലെ നിരക്കുകള്‍തന്നെ ഈടാക്കും. കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കമേഴ്സ്യല്‍ രജിസ്ട്രേഷനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ ഈ നിരക്കുകള്‍തന്നെയായിരുന്നു മന്ത്രാലയം ഈടാക്കിയിരുന്നത്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും 3000 […]

You May Like

Breaking News

error: Content is protected !!