ഒമാന്‍: ഒമാന്‍കേരള ബിസ്സിനസ്സ് സാധ്യതകള്‍ നിരവധിയെന്ന് ഒമാന്‍ അംബാസിഡര്‍ അമിത് നരംഗ്

ഒമാനും കേരളവും തമ്മിലുള്ള ബിസ്സിനസ്സ് നിക്ഷേപ സാധ്യതകള്‍ നിരവധിയാണെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് അഭിപ്രായപ്പെട്ടു.

നോര്‍ക്ക റൂട്ട്‌സും കോണ്‍ഫെടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ )സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ബിസ്സിനസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയരായ ബിസ്സിനസ്സുകാര്‍ക്ക് ഒമാനിലെ സാധ്യതകളും, നാട്ടിലേയ്ക്ക് ഒമാനില്‍ നിന്നുളള നിക്ഷേപം ആകര്‍ഷിക്കുന്നതു സംബന്ധിച്ചുമുളള സാധ്യതകള്‍ സംബന്ധിച്ച വിശദമായ പ്രസന്റേഷനാണ് അമിത് നരംഗ് അവതരിപ്പിച്ചത്.കേരളവും ഒമാനുമായി നൂറ്റാണ്ടുകളായി തുടരുന്ന സൗഹൃദം അദ്ദേഹം പങ്കുവെച്ചു. ആരോഗ്യം, ടൂറിസം, ആരോഗ്യടൂറിസം,ധാതുഖനനം, ഐ.ടി, ആയുര്‍വേദം, പുനരുപയോഗ ഊര്‍ജ്ജം, മാലിന്യസംസ്‌കരണം തുടങ്ങിയ വ്യത്യസ്ഥ മേഖലകളിലെ ബിസ്സിനസ്സ്‌നിക്ഷേപ സാധ്യതകള്‍ അവതരണത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള ബിസ്സിനസ്സ് പ്രതിനിധികള്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി തയ്യാറാണ്.

ഒമാന്‍ യു.എസ് സ്വതന്ത്രവ്യാപാര കരാറിന്റെ സാധ്യതകള്‍ കേരളത്തിനുകൂടി പ്രയോജനകാരമാകും വിധം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അമിത് നരംഗ് അഭിപ്രായപ്പെട്ടു. സി.ഐ.ഐ കേരള യുടെ നേതൃത്വത്തിലുളള പ്രതിനിധി സംഘത്തെ അംബാസിഡര്‍ ഒമാനിലേയ്ക്ക് ക്ഷണിച്ചു. കേരളത്തില്‍ ചികിത്സയ്ക്കുള്‍പ്പെടെ എത്തുന്ന ഒമാന്‍ പൗരന്‍മാരെ ചതിക്കുന്ന ഏജന്‍ന്റുമാരുടെ കാര്യം ഒമാന്‍ പ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് ചോദ്യത്തിന് മറുപടിയായി അമിത് നരംഗ് വ്യക്തമാക്കി.ചടങ്ങില്‍ നോര്‍ക്ക റസിഡന്‍ഡ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

കേരളവും ഒമാനും തമ്മിലുള്ള വ്യാപാരബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര മുണ്ടെന്നും കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും എന്നും അദ്ദേഹം പറഞ്ഞു.ലോകത്തെ ഏതു തൊഴില്‍ മേഖലയ്ക്കും ആവശ്യമായ മനുഷ്യവിഭവശേഷി കേരളത്തിലുണ്ട്. പ്രവാസികളുടെ നിക്ഷേപ സംരംഭ സാധ്യതകള്‍ കണ്ടെത്തി ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിന് നോക്കേണ്ട ആഭിമുഖ്യത്തില്‍ ഒരു ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.കൊച്ചി മരടിലെ അബാദ് ന്യൂക്ലിയസ്സ് മാളിലെ സി.ഐ.ഐ ഓഫീസില്‍ ചേര്‍ന്ന മീറ്റില്‍ സി.ഐ.ഐ മുന്‍ പ്രസിഡന്റ് ശിവദാസ് ബി. മേനോന്‍ സ്വാഗതം പറഞ്ഞു. കെ.എസ്.ഐ.ഡി.സി. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ ആമുഖ പ്രഭാഷണം നടത്തി. മീറ്റിന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷണന്‍ നമ്ബൂതിരി നന്ദി അറിയിച്ചു.വിവിധ മേഖലകളിലെ 50ലധികം ബിസിനസ് പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മദിനം ആഘോഷിച്ചു

Sat Jul 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ 105-ാം ജന്മദിനം കുവൈത്ത് ഒ.ഐ.സി.സി ഓഫീസില്‍ സമുചിതമായി ആഘോഷിച്ചു. ഓ.ഐ.സി.സി യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എം.എ.നിസ്സാം ഉദ്ഘാടനം ചെയ്തു. സിനു ജോണ്‍, ഈപ്പൻ, സുജിത്ത്, എബി, അനില്‍ കുമാര്‍, ബൈജു, […]

You May Like

Breaking News

error: Content is protected !!