
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ 105-ാം ജന്മദിനം കുവൈത്ത് ഒ.ഐ.സി.സി ഓഫീസില്‍ സമുചിതമായി ആഘോഷിച്ചു.
ഓ.ഐ.സി.സി യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എം.എ.നിസ്സാം ഉദ്ഘാടനം ചെയ്തു.
സിനു ജോണ്‍, ഈപ്പൻ, സുജിത്ത്, എബി, അനില്‍ കുമാര്‍, ബൈജു, സജില്‍ എന്നിവര്‍ സംസാരിച്ചു.
ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ സ്വാഗതവും ഒ.ഐ.സി.സി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി സൂരജ് നന്ദിയും പറഞ്ഞു.