കുവൈത്ത്: സി.എ.എ ഭരണഘടന വിരുദ്ധം -ഫോക്കസ് ഇന്റര്‍നാഷനല്‍

കുവൈത്ത് സിറ്റി: മനുഷ്യത്വ വിരുദ്ധവും ധാർമിക വിരുദ്ധവുമായ സി.എ.എ നിയമത്തിന്റെ ചട്ടങ്ങള്‍ തിടുക്കത്തില്‍ ഭേദഗതി ചെയ്തത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയുള്ള മത ധ്രുവീകരണത്തിനാണെന്നും, സി.എ.എ യും, എൻ.ആർ.സി യും ഭരണഘടന വിരുദ്ധമാണെന്നും ഫോക്കസ് ഇന്റർനാഷനല്‍ കുവൈത്ത് റീജ്യൻ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ജനങ്ങളെ മതാടിസ്ഥാനത്തില്‍ പരിഗണിക്കുന്നത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതിന് തുല്യമാണന്നും ജാതി മത ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിർത്ത് തോല്‍പിക്കണം.

ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള നീക്കത്തെ രാഷ്ട്രീയപാർട്ടികള്‍ വേണ്ട പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല. എതിർക്കുന്നവരെ ഇ.ഡി യും ഐ.ടി യും ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി വരുതിയില്‍ നിർത്തുന്ന കേന്ദ്രസർക്കാർ നീക്കം ഇന്ത്യയെ ഒരു ഫാഷിസ്റ്റ് രാജ്യമാക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി. ഫോക്കസ് കുവൈത്ത് റീജ്യൻ സി.ഇ.ഒ ഫിറോസ് മരക്കാർ, സി.ഒ.ഒ റമീസ് നാസർ, നാഫി ഗസാലി, അബ്ദുറഹ്മാൻ, സൈദ് റഫീഖ്, ബിൻസീർ, റമീദ്, ഷെർഷാദ് എന്നിവർ സംസാരിച്ചു.

Next Post

യു.കെ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ലണ്ടന്‍ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Sat Mar 23 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തില്‍ ലണ്ടനിലെ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രയേലിന് സുനക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മസ്ജിദ് ബഹിഷ്‌കരിക്കാന്‍ നഗരത്തിലെ മുസ്ലിം വിഭാഗം തീരുമാനിച്ചത്. റമദാന്റെ ആദ്യദിനം സുനക് പള്ളിയില്‍ എത്തിയിരുന്നു. മസ്ജിദിന്റെ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കിയ പരിപാടിയിലൂടെ രാജ്യത്തെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കും സുനക് […]

You May Like

Breaking News

error: Content is protected !!