മസ്കത്ത്: ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ കണ്ണൂര്‍ സ്‌ക്വാഡ് വിജയാഘോഷവും ഫാന്‍സ് ഷോയും സംഘടിപ്പിച്ചു.കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിക്ക് ഒപ്പം മുഴുനീള റോള്‍ ചെയ്ത ചലച്ചിത്ര താരം അസീസ് നെടുമങ്ങാട് മുഖ്യാതിഥിയായി. ഒമാന്‍ അവന്യൂസ് മാളിലാണ് കണ്ണൂര്‍ സ്‌ക്വാഡ് ഫാൻസ് ഷോ പ്രദര്‍ശിപ്പിച്ചത്.
250ല്‍പരം ആരാധകര്‍ ഷോയില്‍ പങ്കെടുത്തു. പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് റീജനല്‍ ഇൻചാര്‍ജ് മുഹമ്മദ് സഫ്‌വാൻ, ഓപറേഷൻ അഡ്മിൻ സഞ്ജീവ്, ജനറല്‍ മാനേജര്‍ സുപിൻ ജെയിംസ്, ഓപറേഷൻ ഹെഡ് ബിനോയ് സൈമണ്‍ വര്‍ഗീസ്, റിയാസ് മേലെ ചേട്ടൂല്‍, അജന്ത റൈസ് ഓണര്‍ അഹമ്മദ് കബീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മമ്മൂട്ടി ഫാൻസ് പ്രസിഡന്റ് ഗഫൂര്‍, സെക്രട്ടറി ആഷിക്, പ്രവര്‍ത്തകരായ അജിത് സൈൻ, ജേക്കബ് തോമസ്, അഫ്ക്കര്‍ മിസാജ്, വിശ്വാസ്, അനീഷ് സലിം, ഷഫീഖ് എന്നിവര്‍ ഫാൻസ് ഷോക്ക് നേതൃത്വം നല്‍കി.