യു.കെ: ഒന്‍പതു മാസം മുമ്പ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥി ലണ്ടനില്‍ മരിച്ച നിലയില്‍

കുഷ് പട്ടേല്‍ എന്ന യുവാവാണ് മരണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലണ്ടന്‍ ബ്രിഡ്ജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണിന്റെ അവസാനത്തെ ലൊക്കേഷന്റെയും അടിസ്ഥാനത്തില്‍ നടത്തിയ പത്തു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പോസിറ്റീവ് ഐഡന്റിഫിക്കേഷന്‍ ലഭിച്ചത്.

ഒമ്പത് മാസം മുമ്പ് ഒരു സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായാണ് പട്ടേല്‍ ലണ്ടനിലേക്ക് എത്തിയത്. എന്നാല്‍, സാമ്പത്തിക പ്രയാസങ്ങളടക്കം നിരവധി ബുദ്ധിമുട്ടുകളാണ് പട്ടേല്‍ നേരിട്ടത്. കോളേജ് ഫീസ് അടക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടതിനാല്‍ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായി. ഇന്ത്യയില്‍ തിരിച്ചെത്തിയ പട്ടേലിന്റെ കുടുംബം വിദ്യാഭ്യാസ വായ്പയിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതു ശരിയായില്ല.

കൂടാതെ, വര്‍ക്ക് പെര്‍മിറ്റിന്റെ അഭാവവും പട്ടേലിന്റെ പഠനത്തെ ബാധിച്ചു. ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ കുടുംബം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വിസാ കാലാവധി അവസാനിക്കുകയും സാമ്പത്തിക തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെയാണ് കുഷ് പട്ടേല്‍ മരണത്തിന്റെ വഴിയിലേക്ക് പോയതെന്നാണ് പൊലീസ് നിഗമനം.

Next Post

ഒമാന്‍: ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ ഈ വര്‍ഷത്തെ വിത്തുവിതരണം നടന്നു

Sat Aug 26 , 2023
Share on Facebook Tweet it Pin it Email മസ്കറ്റ്: ഒമാനിലെ കൃഷിസ്നേഹികളുടെ കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ ഈ വര്‍ഷത്തെ വിത്തു വിതരണം അല്‍ അറൈമി കോംപ്ലക്സ്കില്‍ വെച്ച്‌ നടന്നു. വിത്തു വിതരണത്തിന്റെ ഒന്നാം ഘട്ടമായി ഓഗസ്റ്റ് 25 വെള്ളിയാഴ്ച, നടന്ന പരിപാടിയില്‍ മസ്ക്കറ്റ് ഏരിയയിലെ ഇരുനൂറ്റമ്ബതോളം കുടുംബങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ കൃഷിക്കാവശ്യമായ വിത്തുകള്‍ വിതരണം ചെയ്തത്. തക്കാളി, വഴുതന, മുളക്,ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, തുടങ്ങി 15 ല്‍ […]

You May Like

Breaking News

error: Content is protected !!