കുവൈത്ത്: കുവൈത്തില്‍ ട്രാഫിക് പിഴ അടക്കാത്ത പ്രവാസികളുടെ വിമാന യാത്ര മുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാതെ വിദേശ യാത്രക്കൊരുങ്ങിയ പ്രവാസികളെ വിമാനത്താവളത്തില്‍ തടഞ്ഞു.

പിഴ കുടിശ്ശികയുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിയമം നടപ്പാക്കിയ ആദ്യ ദിവസം 10 പേരുടെ യാത്രയാണ് മുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് യാത്ര റദ്ദാക്കി താമസസ്ഥലത്തേക്ക് തിരികെ പോരേണ്ടി വന്നു.

രാജ്യത്തിന്റെ വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍ വഴി യാത്ര ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും തീരുമാനം ബാധകമാണ്. ഗതാഗത പിഴകള്‍ കുവൈത്ത് അന്തര്‍ ദേശീയ വിമാനത്താവളം, കര അതിര്‍ത്തി കവാടങ്ങള്‍, ഓരോ ഗവര്‍ണറേറ്റുകളിലും സ്ഥിതി ചെയ്യുന്ന ഗതാഗത വിഭാഗം ആസ്ഥാനങ്ങള്‍, ആഭ്യന്തര മന്ത്രാലയം ഇലക്‌ട്രോണിക് പോര്‍ട്ടല്‍, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്‌ത ഏതെങ്കിലും വകുപ്പുകള്‍ എന്നിവ മുഖേനെ പിഴ അടക്കാം.

Next Post

യു.കെ: യുകെയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വാടകയില്‍ പ്രതിവര്‍ഷം 30 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു, വിദ്യാര്‍ഥികളുടെ ജീവിതം ദുരിതത്തില്‍

Sat Aug 19 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ്സിനുള്ള വാടകയില്‍ ഒരു വര്‍ഷത്തിനിടെ 30 ശതമാനം പെരുപ്പമുണ്ടായെന്ന് നാറ്റ് വെസ്റ്റില്‍ നിന്ന് ഏറ്റവും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം സ്റ്റുഡന്റ് റെന്റ് കഴിഞ്ഞ വര്‍ഷം ശരാശരി 592 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് പെരുകി വരുന്ന ജീവിതച്ചെലവുകള്‍ അണ്ടര്‍ഗ്രാജ്വേറ്റുകളുടെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടുന്ന വാടകയുടെ കാര്യത്തില്‍ ഏറ്റവും […]

You May Like

Breaking News

error: Content is protected !!