യു.കെ: യുകെയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വാടകയില്‍ പ്രതിവര്‍ഷം 30 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു, വിദ്യാര്‍ഥികളുടെ ജീവിതം ദുരിതത്തില്‍

ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ്സിനുള്ള വാടകയില്‍ ഒരു വര്‍ഷത്തിനിടെ 30 ശതമാനം പെരുപ്പമുണ്ടായെന്ന് നാറ്റ് വെസ്റ്റില്‍ നിന്ന് ഏറ്റവും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം സ്റ്റുഡന്റ് റെന്റ് കഴിഞ്ഞ വര്‍ഷം ശരാശരി 592 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് പെരുകി വരുന്ന ജീവിതച്ചെലവുകള്‍ അണ്ടര്‍ഗ്രാജ്വേറ്റുകളുടെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടുന്ന വാടകയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലണ്ടനാണ്. ഇവിടെ ഇവര്‍ മാസത്തില്‍ നല്‍കേണ്ടുന്നത് 840.30 പൗണ്ടാണ്. പ്രതിമാസ വാടക 719.80 പൗണ്ടുള്ള ബ്രിസ്റ്റോള്‍ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തും 642.50 പൗണ്ട് വാടകയുള്ള കേംബ്രിഡ്ജ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ18 മാസങ്ങളായി മോര്‍ട്ട്ഗേജ് പേമെന്റുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് വീട്ടുടമകള്‍ വാടക കുത്തനെ ഉയര്‍ത്തിയതാണ് വിദ്യാര്‍ത്ഥികളുടെ വാടകയിലും വര്‍ധനവുണ്ടാകുന്നത് കാരണമായിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ വാടകക്കാര്യത്തില്‍ ഏറ്റവും കുറവുള്ളത് ന്യൂകാസിലിലാണ്. ഇവിടെ മാസത്തിലെ ശരാശരി വാടക 441 പൗണ്ടാണ്. വാടകക്കുറവിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പ്രതിമാസം ശരാശരി വാടക 473.70 പൗണ്ടുള്ള ഷെഫീല്‍ഡും മൂന്നാം സ്ഥാനത്ത് 482.10 പൗണ്ടുള്ള ലെയ്സെസ്റ്ററാണ്. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ യുകെയിലെ 54 ശതമാനത്തോളം വിദ്യാര്‍ത്ഥികളും ജീവിച്ചത് ഹാളുകളിലും 33 ശതമാനം പേര്‍ പ്രൈവറ്റ് റെന്റഡ് അക്കമഡേഷനിലും 13 ശതമാനം പേര്‍ വീടുകളിലുമാണ് കഴിഞ്ഞതെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2893.10 പൗണ്ട് ശരാശരി മാസാന്ത വരുമാനമുള്ള വിദ്യാര്‍ത്ഥികളുടെ വരുമാനത്തിന്റെ 54 ശതമാനവും തങ്ങളുടെ സ്റ്റുഡന്റ് ലോണുകളില്‍ നിന്നാണ് വരുന്നത്. ബാക്കി വരുന്ന തുക കുടുംബത്തില്‍ നിന്നും സ്‌കോളര്‍ഷിപ്പുകളില്‍ നിന്നും പാര്‍ട്ട്ടൈം ഹോളിഡേ വര്‍ക്കില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. അണ്ടര്‍ ഗ്രാജ്വേറ്റുകളില്‍ 67 ശതമാനം പേരും തങ്ങളുടെ വാടക അടക്കുന്നത് സ്റ്റുഡന്റ് ലോണുകളുപയോഗിച്ചാണ്. 42 ശതമാനം പേര്‍ കുടുംബത്തിന്റെ പണമുപയോഗിച്ചും 17 ശതമാനം പേര്‍ തങ്ങളുടേതായ സമ്പാദ്യമുപയോഗിച്ചുമാണ് വാടക നല്‍കുന്നത്.

Next Post

ഒമാന്‍: പ്രതീക്ഷ ഒമാന്‍ രക്ത ദാന ക്യാമ്ബ് സംഘടിപ്പിച്ചു

Mon Aug 21 , 2023
Share on Facebook Tweet it Pin it Email മസ്കറ്റ്: പ്രതീക്ഷ ഒമാൻ സാമൂഹ്യ പ്രതിബദ്ധതയോടെ എല്ലാ മൂന്നു മാസങ്ങള്‍ കൂടുമ്ബോഴും തുടര്‍ച്ചയായി നടത്തി വരാറുള്ള രക്ത ദാന ക്യാമ്ബ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് ബോഷര്‍ സെൻട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച്‌ നടത്തി. ക്യാമ്ബ് രാവിലെ എട്ടര മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാരുടയും മറ്റു ജീവനക്കാരുടെയും സഹകരണം രക്തദാന പരിപാടി വൻ […]

You May Like

Breaking News

error: Content is protected !!