ഒമാന്‍: പ്രതീക്ഷ ഒമാന്‍ രക്ത ദാന ക്യാമ്ബ് സംഘടിപ്പിച്ചു

മസ്കറ്റ്: പ്രതീക്ഷ ഒമാൻ സാമൂഹ്യ പ്രതിബദ്ധതയോടെ എല്ലാ മൂന്നു മാസങ്ങള്‍ കൂടുമ്ബോഴും തുടര്‍ച്ചയായി നടത്തി വരാറുള്ള രക്ത ദാന ക്യാമ്ബ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് ബോഷര്‍ സെൻട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച്‌ നടത്തി.

ക്യാമ്ബ് രാവിലെ എട്ടര മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാരുടയും മറ്റു ജീവനക്കാരുടെയും സഹകരണം രക്തദാന പരിപാടി വൻ വിജയമാക്കുവാൻ സഹായിച്ചു.

ക്യാമ്ബില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രതീക്ഷ ഒമാൻ അംഗങ്ങള്‍ ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രതീക്ഷ ഒമാൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഡേവിസ് കൊല്ലന്നൂര്‍ ആയിരുന്നു രക്തദാന ക്യാമ്ബിന്റെ കണ്‍വീനര്‍. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ ക്യാമ്ബിന് നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: കെ.ഐ.സി 'ഇയാദ' ഒന്നാം ഘട്ട മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

Mon Aug 21 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഇയാദ’ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു. കെ.ഐ.സി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെട്രോ മെഡിക്കല്‍ കെയറുമായി സഹകരിച്ച്‌ നടത്തുന്ന മെഡിക്കല്‍ ക്യാമ്ബിന്റ ആദ്യ ഘട്ടം ഫര്‍വാനിയ മെട്രോ ഹോസ്പിറ്റലില്‍ വെച്ച്‌ സംഘടിപ്പിച്ചു. 150 ല്‍ അധികം ആളുകള്‍ ക്യാമ്ബിന്റെ സേവനം ഉപയോഗപ്പെടുത്തി. ക്യാമ്ബിനോടാനുബന്ധിച്ചു നടത്തിയ പൊതു […]

You May Like

Breaking News

error: Content is protected !!