യു.കെ: യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത – വിസിറ്റ് വിസകള്‍ ഇനി 15 ദിവസത്തിനുള്ളില്‍

ലണ്ടന്‍: (www.kvartha.com) ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസ് ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി സന്തോഷവാര്‍ത്ത പങ്കിട്ടു.

ഇന്ത്യയില്‍ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിസിറ്റ് വിസകള്‍ 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിക്കാമെന്ന് എലിസ് പ്രഖ്യാപിച്ചു.

‘ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിസിറ്റ് വിസകള്‍ ഇനി 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ (കുറച്ച്‌ തന്ത്രപ്രധാനമായ കേസുകള്‍ക്ക് കൂടുതല്‍ സമയമെടുക്കും). ലോകമെമ്ബാടുമുള്ള വിസ ടീമുകളുടെ മികച്ച പ്രവര്‍ത്തനം’, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വീഡിയോ സന്ദേശത്തോടൊപ്പം ട്വീറ്റ് ചെയ്തു.

‘രണ്ട് മാസം മുമ്ബ്, ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള വിസിറ്റ് വിസകള്‍ 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഞാന്‍ പറഞ്ഞിരുന്നു. വലിയ വാര്‍ത്തയാണ്. ഡെല്‍ഹിയിലും മുഴുവന്‍ വിസ നെറ്റ്വര്‍ക്കിലുടനീളമുള്ള അതിശയകരമായ പ്രവര്‍ത്തനത്തിലൂടെ ടീം ഇപ്പോള്‍ അത് നേടിയിരിക്കുന്നു’, അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. അപേക്ഷകര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.അതേസമയം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇ-വിസ സൗകര്യം പുനരാരംഭിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയും അറിയിച്ചു.

Next Post

ഒമാൻ: ജോലി ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയെ ആക്രമിച്ച പൗരന്‍ പിടിയില്‍

Mon Dec 19 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയെ ആക്രമിച്ച പൗരന്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. സ്ഥലത്തെ ഒരു പ്രാദേശിക ബാങ്കില്‍ തന്റെ ജോലിക്കിടെയാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. സ്വദേശി യുവാവ് വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും […]

You May Like

Breaking News

error: Content is protected !!