കുവൈത്ത്: കെ.ഐ.സി ‘ഇയാദ’ ഒന്നാം ഘട്ട മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഇയാദ’ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു.

കെ.ഐ.സി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെട്രോ മെഡിക്കല്‍ കെയറുമായി സഹകരിച്ച്‌ നടത്തുന്ന മെഡിക്കല്‍ ക്യാമ്ബിന്റ ആദ്യ ഘട്ടം ഫര്‍വാനിയ മെട്രോ ഹോസ്പിറ്റലില്‍ വെച്ച്‌ സംഘടിപ്പിച്ചു. 150 ല്‍ അധികം ആളുകള്‍ ക്യാമ്ബിന്റെ സേവനം ഉപയോഗപ്പെടുത്തി.

ക്യാമ്ബിനോടാനുബന്ധിച്ചു നടത്തിയ പൊതു പരിപാടിയില്‍ കെ.ഐ.സി വൈസ് ചെയര്‍മാൻ ഉസ്മാൻ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ചെയര്‍മാൻ ശംസുദ്ധീൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഐ.യു.എം.എല്‍ സംസ്ഥന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മെഡിക്കല്‍ ക്യാമ്ബ് ഉദ്ഘാടനം നിര്‍വഹിച്ചു. ആതുര സേവനം മഹത് സേവനമാണെന്നും പ്രവാസത്തിലുള്ള ജനങ്ങളുടെ ആരോഗ്യ പരിരക്ഷയില്‍ സംഘടന കാണിക്കുന്ന താല്പര്യം അഭിനന്ദനീയമായ സേവനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ക്യാമ്ബില്‍ പങ്കെടുത്ത ആളുകള്‍ക്ക് മെട്രോ കെയര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ഫാമിലി പ്രിവിലേജ് കാര്‍ഡ് വിതരണോത്ഘാടനം മെട്രോ കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ ഹംസ പയ്യന്നൂരില്‍ നിന്ന് കെ.ഐ.സി ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി ഏറ്റുവാങ്ങി. ക്യാമ്ബില്‍ പങ്കെടുത്ത മുഴുവൻ ആളുകള്‍ക്കും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മെട്രോ കെയര്‍ ഗ്രൂപ്പ് ബിസിനസ് ഡെവലപ്പ്മെന്റ മാനേജര്‍ ഫൈസല്‍ ഹംസ ഉറപ്പ് നല്‍കി.

കെ.ഐ.സി കേന്ദ്ര ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും അഷ്‌റഫ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാക്ക് വാളൂര്‍, സിറാജ് എരഞ്ഞിക്കല്‍, കെ.ഐ.സി കേന്ദ്ര നേതാക്കളായ അബ്ദുല്ലത്തീഫ് എടയൂര്‍, നാസര്‍ കോഡൂര്‍, ഇസ്മായില്‍ ഹുദവി, അബ്ദുല്‍ ഹകീം മൗലവി, ഫാസില്‍ കരുവാരകുണ്ട്, മുനീര്‍ പെരുമുഖം, ഹുസ്സൻ കുട്ടി, സവാദ് കൊയിലാണ്ടി, ശിഹാബ് കോഡൂര്‍, ഷമീര്‍ പാണ്ടിക്കാട്, റിയാസ് ചെറുവത്തൂര്‍ മറ്റു കേന്ദ്ര, മേഖല നേതാക്കള്‍ പരിപാടികള്‍ ഏകോപിച്ചു.

Next Post

യു.കെ: യുകെയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മകള്‍ക്ക് പൂട്ടുവീഴുന്നു, ഇന്ത്യന്‍ ക്ലബ് ഓര്‍മകളിലേക്ക്

Mon Aug 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കേന്ദ്രങ്ങളില്‍ ഒന്നായ ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓര്‍മ്മകളിലേക്ക്. അടച്ചുപൂട്ടലിനെതിരായ നീണ്ട പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന് അടുത്ത മാസം പൂട്ട് വീഴുന്നത്. ചരിത്രപരമായ കൂടികാഴ്ച്ചകള്‍ക്ക് വേദിയായ ക്ലബിനെ കൂടുതല്‍ ആധുനികവത്കരിച്ച് ഹോട്ടലായി മാറ്റുന്നതിനാണ് ഭൂവുടമകള്‍ നോട്ടീസ് നല്‍കിയത്. ഭൂവുടമകളുടെ പുതിയ തീരുമാനത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനിലെ […]

You May Like

Breaking News

error: Content is protected !!