ഒമാൻ: പ്രവാസി തൊഴിലാളികളുടെ നിയമനം – ലൈസൻസുകളുടെ കാലാവധി നീട്ടി

മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസന്‍സുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു.

2021 ഡിസംബര്‍ 31 വരെയാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടിയത്. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇത്തരം ലൈസന്‍സുകളുടെ കാലാവധി മന്ത്രാലയം 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കിയിരുന്നു. ഇത് അവസാനിക്കാനിരിക്കവെയാണ് പുതിയ തീരുമാനം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രയാസങ്ങളില്‍ നിന്ന് കരകയറുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Next Post

ഒമാൻ: ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്ത്​ ചൂ​ട്​ വ​ര്‍​ധി​ച്ച​താ​യി ഒ​മാ​ന്‍ ​ഗ​വേ​ഷ​ക​ന്‍

Thu Sep 30 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: ഒമാനില്‍ ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്ത്​ ചൂ​ട്​ വ​ര്‍​ധി​ച്ച​താ​യി ഒ​മാ​ന്‍ ​ഗ​വേ​ഷ​ക​ന്‍. സു​ഹാ​ര്‍, സീ​ബ്, ഖ​സ​ബ്​ തു​ട​ങ്ങി​യ വ​ട​ക്ക​ന്‍ ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ താ​പ​നി​ല​യി​ല്‍ ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ള്ള​ത്. തെ​ക്ക​ന്‍ തീ​ര​ദേ​ശ മേ​ഖ​ല​യി​ലും കാ​ലാ​വ​സ്ഥ മാ​റ്റം പ്ര​ക​ട​മാ​ണെ​ന്ന്​ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സെന്‍റ​ര്‍ ഫോ​ര്‍ എ​ന്‍​വയോണ്‍​മെന്‍റ​ല്‍ സ്​​റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച് മേ​ധാ​വി യാ​സീ​ന്‍ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ന്‍ അ​ല്‍ ഷ​റാ​ബി പ​റ​യു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു […]

You May Like

Breaking News

error: Content is protected !!