കുവൈത്ത്: വിമാനത്താവളത്തില്‍ അനധികൃത ടാക്സികള്‍ക്കെതിരെ കാമ്ബയിൻ ശക്തമാക്കും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃത ടാക്സി സര്‍വീസുകള്‍ക്കെതിരെയുള്ള കാമ്ബയിൻ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.

നിയമ ലംഘനം നടത്തുന്ന പ്രവാസികളെ നാട് കടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അനധികൃതമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താൻ കുവൈത്ത് വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ബിഡൂനിയാണെങ്കില്‍ വാഹനം രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും 48 മണിക്കൂര്‍ കസ്റ്റഡിയില്‍ വെക്കുകയും ചെയ്യും.

നേരത്തെ വിമാനത്താവളത്തില്‍ ഔദ്യോഗിക ടാക്സി സര്‍വീസ് നടത്തുന്ന സ്വദേശികള്‍ കള്ള ടാക്സികള്‍ക്കെതിരെ പരാതികള്‍ നല്‍കിയിരുന്നു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ അംഗീകൃത ടാക്സി സര്‍വീസുകളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ.

അംഗീകൃത എയര്‍പോര്‍ട്ട് ടാക്സികളിലെ ഡ്രൈവര്‍മാര്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും, ഇതിലൂടെ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സര്‍വീസുകള്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും പിക്ക് ചെയ്യാനും എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Next Post

യു.കെ: ജയിലുകള്‍ തിങ്ങിനിറഞ്ഞു, ബലാത്സംഗ പ്രതികളെ ജാമ്യത്തില്‍ വിടാനൊരുങ്ങി സര്‍ക്കാര്‍

Wed Oct 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ജയിലുകള്‍ തിങ്ങിനിറഞ്ഞ സാഹചര്യത്തില്‍ മറ്റ് വഴികളില്ലാത്തതിനാല്‍ ബലാത്സംഗ പ്രതികളെ ജാമ്യത്തില്‍ പുറത്തുവിടുന്നതാണ് ഉത്തമമെന്നാണ് മന്ത്രിമാരുടെ കണ്ടെത്തല്‍.ജയിലുകള്‍ നിറഞ്ഞുകവിഞ്ഞ് പൊട്ടിത്തെറിയുടെ വക്കിലെത്തിയതോടെയാണ് ഗുരുതര കേസുകളില്‍ പെട്ടവരെയും അടുത്ത ആഴ്ച മുതല്‍ പുറത്തുവിടുന്നത്. ലൈംഗിക കുറ്റവാളികള്‍ക്ക് പുറമെ കവര്‍ച്ചക്കാരെയും അടിയന്തര കസ്റ്റഡി അനുവദിക്കുന്നതിന് പകരം ജാമ്യം നല്‍കി പുറത്തുവിടണമെന്ന് ജഡ്ജിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഏറ്റവും അപകടകാരികളായി കരുതുന്ന ക്രിമിനലുകളെ […]

You May Like

Breaking News

error: Content is protected !!