ഒമാന്‍: ജഅലന്‍ ബാനി ബു അലിയില്‍ ചുഴലിക്കാറ്റ് – ഒരാള്‍ക്ക് പരിക്ക്

മസ്കത്ത്: തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലന്‍ ബാനി ബു അലി വിലായത്തില്‍ വിശിയടിഞ്ഞ ചുഴലികാറ്റില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

നിരവധി വസ്തുവകകള്‍ക്ക് നാശം നേരിട്ടതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് ശക്തമായ ഇടി മിന്നലിനൊപ്പം ചുഴലികാറ്റും അനുഭവപ്പെട്ടതെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണം പ്രസ്താവനയില്‍ പറഞ്ഞു.

ചുഴലികാറ്റിന്‍റെ വീഡിയോ നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ചുഴലികാറ്റിന് അകമ്ബടിയായി കനത്ത മഴയും പ്രദേശത്തുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന മഴയില്‍ റോഡുകളിലും മറ്റും വെള്ളം കയറുകയും ചെയ്തു. ഒട്ടകങ്ങളും ആടുകളുമുള്‍പ്പെടെ നിവധി വളര്‍ത്തും മൃഗങ്ങളും ചത്തതായി പ്രദേശവാസികള്‍ പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്ത് യൂനിവേഴ്‌സിറ്റി സ്വദേശിവല്‍ക്കരണം നിര്‍ത്തിവെക്കുന്നു

Sun Apr 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് കുവൈത്ത് യൂനിവേഴ്‌സിറ്റി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. തീരുമാനം സിവില്‍ സര്‍വീസ് ബ്യൂറോയെ ഔദ്യോഗികമായി അറിയിച്ചതായി യൂനിവേഴ്‌സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് നാലു വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ തീരുമാനിച്ചതായി പ്രാദേശിക മാധ്യമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശി അപേക്ഷകരുടെ കുറവിനെ തുടര്‍ന്നാണ്‌ തീരുമാനം. നേരത്തെ 431 വിദേശികളുടെ […]

You May Like

Breaking News

error: Content is protected !!