കുവൈത്ത്: കുവൈത്ത് യൂനിവേഴ്‌സിറ്റി സ്വദേശിവല്‍ക്കരണം നിര്‍ത്തിവെക്കുന്നു

കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് കുവൈത്ത് യൂനിവേഴ്‌സിറ്റി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. തീരുമാനം സിവില്‍ സര്‍വീസ് ബ്യൂറോയെ ഔദ്യോഗികമായി അറിയിച്ചതായി യൂനിവേഴ്‌സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് നാലു വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ തീരുമാനിച്ചതായി പ്രാദേശിക മാധ്യമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശി അപേക്ഷകരുടെ കുറവിനെ തുടര്‍ന്നാണ്‌ തീരുമാനം. നേരത്തെ 431 വിദേശികളുടെ പിരിച്ചുവിടല്‍ നടപടി വേഗത്തിലാക്കാന്‍ കുവൈത്ത് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എനാല്‍ ഇവര്‍ക്കു പകരം യോഗ്യരായ സ്വദേശികളെ ലഭ്യമായില്ലന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ശതമാനം മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ ഏറ്റവും ഉയര്‍ന്നതാണ്. ഇതില്‍ മാറ്റം വരുത്താനും ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സമ്ബൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Next Post

യു.കെ: അപകട മരണങ്ങള്‍ കുറയ്ക്കാന്‍ ഗ്രാജുവേറ്റഡ് ലൈസന്‍സ്; 25 വയസ്സില്‍ താഴെ പ്രായമുള്ള പുതിയ ഡ്രൈവര്‍മാര്‍ക്ക് പ്രായം കുറഞ്ഞ സഹയാത്രികരെ കൂടെക്കൂട്ടുന്നതിന് വിലക്ക്

Sun Apr 23 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുവതലമുറയുടെ എക്കാലത്തെയും വലിയ മോഹമാണ് എത്രയും വേഗം ലൈസന്‍സ് എടുത്ത് കൂട്ടുകാരുമായി കറങ്ങാന്‍ ഇറങ്ങുകയെന്നത്. ഈ മോഹ സാക്ഷാത്കാരത്തിന്റെ ഭാഗമായി ഡ്രൈവിംഗ് സീറ്റില്‍ എത്തിയാല്‍ ആവേശത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അമിതവേഗതയില്‍, നിയമങ്ങള്‍ കാറ്റിപ്പറത്തി ഒടുവില്‍ മരണത്തിലേക്ക് ഓടിക്കയറുന്നത് പതിവ് കാഴ്ച്ചയായപ്പോള്‍ അതിന് തടയിടാനായി ഗ്രാജുവേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് പദ്ധതി ഉടന്‍ വരുന്നു. 25 വയസ്സില്‍ താഴെ പ്രായമുള്ള പുതിയ […]

You May Like

Breaking News

error: Content is protected !!