കുവൈത്ത്: സര്‍ക്കാര്‍ കരാറുകളില്‍ സ്വദേശിവത്കരണത്തിന് അനുമതി

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ കരാറുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുവാനുള്ള കരട് നിയമത്തിന് അംഗീകാരം നല്‍കി ജനസംഖ്യാ ഭേദഗതി കമ്മിറ്റി.

കുവൈത്തിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.

സ്വകാര്യമേഖലയില്‍ തൊഴില്‍ തേടാൻ സ്വദേശി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് നിയമം നടപ്പിലാക്കുന്നത്. ഇതോടെ രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ കരാറുകളില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കരട് നിയമം മന്ത്രിമാരുടെ കൗണ്‍സിലില്‍ അവതരിപ്പിക്കും. ജനസംഖ്യാ ഘടന പരിഷ്കരിക്കുന്നതിനും തൊഴില്‍ വിപണിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ്‌ തലാല്‍ പറഞ്ഞു.

Next Post

യു.കെ: യുകെയില്‍ സ്റ്റുഡന്റ്‌സ് വിസയുടെ നിരക്ക് വര്‍ധിച്ചു സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്ക് ചാര്‍ജും ഉയര്‍ന്നു

Fri Oct 6 , 2023
Share on Facebook Tweet it Pin it Email ഇമിഗ്രേഷന്‍, നാഷനാലിറ്റി സര്‍വീസുകള്‍ക്കുള്ള ഫീസ് വര്‍ധനവ് ഇന്നു നിലവില്‍ വന്നു. കഴിഞ്ഞ ജൂലൈയിലാണ് ഒട്ടുമിക്ക വര്‍ക്ക് വീസകളുടെയും സന്ദര്‍ശന വീസകളുടെയും ഫീസില്‍ 15% വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുന്‍ഗണന വീസകള്‍, സ്റ്റഡി വീസകള്‍, സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ചാര്‍ജിലും കുറഞ്ഞത് 20% വര്‍ധനവാണ് നിലവില്‍ വന്നത്. മിക്ക എന്‍ട്രി ക്ലിയറന്‍സ് ഫീസുകളെയും ജോലി, പഠനം എന്നിവയ്ക്കായി യുകെയില്‍ തുടരുന്നതിനുള്ള […]

You May Like

Breaking News

error: Content is protected !!