ഒമാന്‍: അപ്പോളോ ഹോസ്പിറ്റല്‍സ് കുട്ടികള്‍ക്കായി പരിപാടികള്‍ നടത്തി

മസ്കത്ത്: ഒമാനിലെ കുട്ടികളുടെ പരമ്ബരാഗത ആഘോഷമായ ‘ഖറന്‍ ഖശൂഹി’ന്‍റെ ഭാഗമായി അപ്പോളോ ഹോസ്പിറ്റല്‍സ്, മത്രയിലെ സകാത് കമ്മിറ്റിയുമായി ചേര്‍ന്ന് റൂവിയിലെ ലുലുവില്‍ കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍ നടത്തി.

സ്‌കൂള്‍ കുട്ടികള്‍ പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ച്‌ വിശുദ്ധ ഖുര്‍ആന്‍, ഹദീസ് എന്നിവയില്‍നിന്നുള്ള വചനങ്ങള്‍ ചൊല്ലി മാളിലൂടെ നടത്തിയ പരേഡ് വര്‍ണാഭമായി. കുട്ടികള്‍ക്കും സൗജന്യ ദന്ത, ശാരീരിക പരിശോധനയും അപ്പോളോ ഹോസ്പിറ്റല്‍സിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. ഹോസ്പിറ്റലിന്‍റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിരുന്നു പരിപാടിയെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യമുള്ള കുട്ടികള്‍ ആരോഗ്യമുള്ള രാജ്യം വികസിപ്പിച്ചെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

മത്ര സകാത് കമ്മിറ്റിയുടെ മുന്‍കൈയോടെ കുട്ടികള്‍ക്കായുള്ള ഈ പരിപാടിയില്‍ സഹകരിക്കാന്‍ കഴിഞ്ഞതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്ന് ഒമാന്‍ അപ്പോളോ ഹോസ്പിറ്റല്‍ സി.ഒ.ഒ പി.കെ. ശോഭ പറഞ്ഞു. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണവും സന്ദര്‍ശകര്‍ക്ക് മൈലാഞ്ചിയും കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. എന്‍ഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയത്തിനു കീഴിലാണ് സകാത് കമ്മിറ്റി. റിയാം പാര്‍ക്ക് മുതല്‍ ഖുറം വരെയുള്ള മത്രയിലെ സാധാരണക്കാരായ ആളുകളെ ഞങ്ങള്‍ പരിപാലിക്കുന്നുണ്ടെന്ന് മത്രയിലെ സകാത് കമ്മിറ്റിയുടെ കലക്ഷന്‍ കമ്മിറ്റി തലവന്‍ അബ്ദുല്‍ സഹ്‌റ ബിന്‍ ഹസന്‍ അല്‍ ലവതി പറഞ്ഞു.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരമാണ് എല്ലാ വിലായത്തുകള്‍ക്കുമായി സകാത് കമ്മിറ്റികള്‍ രൂപവത്കരിച്ചത്. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പൊതുജനങ്ങള്‍ക്ക് കമ്മിറ്റിയിലേക്ക് സംഭാവന ചെയ്യാം. എല്ലാവരോടും വര്‍ഷത്തിലൊരിക്കല്‍ ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ബാങ്ക് അക്കൗണ്ട് നമ്ബറുകള്‍ ലഭ്യമാണ്. കൂടാതെ അംഗങ്ങള്‍ കമ്ബനി മേധാവികളെയും ചെയര്‍പേഴ്സന്‍മാരെയും സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Post

കുവൈത്ത്: ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂള്‍ സ്ഥാപകദിനം

Tue Apr 18 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഇരുപത്തിരണ്ടാമത് ഫൗണ്ടേഴ്സ് ഡേ ആഘോഷിച്ചു. അബ്ദുല്ല ഹസന്‍ താക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഇദ്ദേഹത്തെ സ്കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസക്കോയ ആദരിച്ചു. പേസ് ഗ്രൂപ് ഡയറക്ടര്‍ പി.എ. സല്‍മാന്‍ ഇബ്രാഹിം, ഇന്ത്യന്‍ ലേണേഴ്‌സ് ഔണ്‍ അക്കാദമി പ്രിന്‍സിപ്പല്‍ ആശ ശര്‍മ, സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സലീം എന്നിവര്‍ സംസാരിച്ചു. ഇന്ത്യയില്‍നിന്ന് […]

You May Like

Breaking News

error: Content is protected !!