യു.കെ: ജന്‍ഡര്‍ ന്യൂട്രലാക്കാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വേയ്‌സ്, പുരുഷന്മാരും മേക്കപ്പ്

ലണ്ടന്‍: ജന്‍ഡര്‍ ന്യൂട്രലാകാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വേയ്സ്. ഇതിന്റെ ഭാഗമായി പുരുഷ പൈലറ്റുമാര്‍ക്കും കാബിന്‍ ക്രൂവിലെ പുരുഷ അംഗങ്ങള്‍ക്കും മേക്കപ്പും ആഭരണങ്ങളും അണിയാന്‍ അനുവദിക്കും. ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് അനുവദിക്കുന്നത്. ജന്‍ഡര്‍ ന്യൂട്രല്‍ നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് യുകെയിലെ ഔദ്യോഗിക വിമാന കമ്പനി ആഭ്യന്തര മെമ്മോ അയച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു. യൂണിഫോമിലുള്ള എല്ലാ ജീവനക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ കണ്‍മഷി, കണ്‍പീലി അലങ്കാര വസ്തു, കമ്മല്‍ തുടങ്ങിയവ അണിയാമെന്നും ഹാന്‍ഡ് ബാഗടക്കമുള്ള വസ്തുക്കള്‍ കൊണ്ടുനടക്കാമെന്നും മെമ്മോയില്‍ അറിയിച്ചു. പുരുഷന്മാരുടെ ‘മാന്‍ ബണ്‍’ മുടി അലങ്കാരവും നഖം പോളിഷ് ചെയ്യുന്നതും അനുവദിക്കുമെന്നും പറഞ്ഞു. ‘ബോള്‍ഡായിരിക്കുക, അഭിമാനത്തോടെയിരിക്കുക, നിങ്ങളായിരിക്കുക’ മെമ്മോയില്‍ ചൂണ്ടിക്കാട്ടി.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലിംഗം, ലിംഗ സ്വത്വം, വംശം, സാമൂഹിക പശ്ചാത്തലം, സംസ്‌കാരം, ലൈംഗിക ഐഡന്റിറ്റി എന്നീ വേര്‍തിരിവുകളില്ലാതെ എല്ലാവരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. എന്നാല്‍ മേക്കപ്പ് ചെയ്യുമ്പോള്‍ സ്വാഭാവിക രൂപം ലഭിക്കുന്ന തരത്തില്‍ ചെയ്യാന്‍ എയര്‍വേയ്സ് നിര്‍ദേശിച്ചതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജീവനക്കാര്‍ക്ക് പുതിയ മാനദണ്ഡങ്ങളൊരുക്കി അവരായി തന്നെ ജോലിക്കെത്താന്‍ അവസരം ഒരുക്കുകയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് പറഞ്ഞു.

Next Post

കുവൈത്ത്: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം 'സാരഥീയം 2022' 18-ന്

Mon Nov 14 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി/ ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച്‌ ‘സാരഥീയം 2022’ എന്ന പേരില്‍ കുവൈറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ 2022 നവംബര്‍ 18 ന് ‘ വിപുലമായി ആഘോഷിക്കുന്നു . ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് […]

You May Like

Breaking News

error: Content is protected !!