കുവൈത്ത്: ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി

കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി. മാന്‍‌പവര്‍ അതോറിറ്റിയുടെ സ്ഥിതിവിവര കണക്കനുസരിച്ച്‌ ഒക്ടോബറില്‍ രാജ്യത്തുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 606364 ആണ്.

അതെ സമയം സെപ്റ്റംബറില്‍ 636525 ആയിരുന്നു എണ്ണം . അതേസമയം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന 5 സ്ഥാപനങ്ങള്‍ ലൈസന്‍സ് റദ്ദാക്കാന്‍ അപേക്ഷ നല്‍കിയതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. കാരണം വ്യക്തമല്ലെന്നും അതോറിറ്റി വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളി ഓഫിസ് സ്പോണ്‍സര്‍മാര്‍ 27 ഗാര്‍ഹിക തൊഴിലാളികള്‍ ക്കെതിരെ പരാതി നല്‍കിയതായും അതോറിറ്റിയിലെ ഗാര്‍ഹിക തൊഴിലാളി നിയമന വിഭാഗം അറിയിച്ചു.

അതെ സമയം തൊഴിലുടമകള്‍ക്കെതിരെ 152 ഗാര്‍ഹിക തൊഴിലാളികളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. തൊഴില്‍ത്തര്‍ക്കം സംബന്ധിച്ച്‌ തൊഴില്‍ വകുപ്പിന് ലഭിച്ച 25 പരാതികള്‍ കോടതിക്ക് കൈമാറി.

യാത്രാ രേഖകള്‍ സ്പോണ്‍സര്‍ പിടിച്ചുവച്ചത് സംബന്ധിച്ച്‌ 65 പരാതികളും തൊഴിലാളികള്‍ക്കെതിരെ തൊഴിലുടമകളുടെ 29 പരാതികളും ലഭിച്ചിട്ടുണ്ട്. 124 തൊഴില്‍ – പരാതികള്‍ പരിഹരിച്ചു.

തൊഴിലുടമകളില്‍ നിന്ന് 10635 ദീനാര്‍ ഈടാക്കി തൊഴിലാളികള്‍ക്ക് നല്‍കി. നിയമലംഘനത്തിന് ഒരു റിക്രൂട്ടിങ് ഓഫീസിന്റെ ലൈസന്‍സും റദ്ദാക്കി. അതെ സമയം നിലവിലുള്ള 420 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളില്‍ 41 ഓഫിസുകള്‍ മാത്രമാണ് ലൈസന്‍സ് പുതുക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

സൗദി: തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിന് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം

Thu Nov 11 , 2021
Share on Facebook Tweet it Pin it Email ജിദ്ദ: സൗദിയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിന് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം. ഇതിനായുള്ള നടപടിക്രമം തയാറാക്കാന്‍ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു. പുതിയ തീരുമാനം വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗുണകരമാകും. തൊഴിലാളികളുമായുള്ള എല്ലാ കരാറുകളുടേയും മേല്‍നോട്ടത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ […]

You May Like

Breaking News

error: Content is protected !!