ഒമാന്‍: ഒമാനില്‍ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോഴി ഫാമിനെതിരെ കര്‍ശന നടപടി

ഒമാനില്‍ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോഴി ഫാമിനെതിരെ കര്‍ശന നടപടിയുമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി. ഇവിടെനിന്നുള്ള ലംഘനങ്ങള്‍ സ്വദേശി പൗരൻ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയുമായി അധികൃതര്‍ എത്തിയിരിക്കുന്നത്.

സംഭവം കൃത്യമായി അന്വേഷിക്കുകയും സ്ഥലം സന്ദര്‍ശിക്കാൻ വര്‍ക്ക് ടീമിനെ രൂപവത്കരിക്കുകയും ചെയ്തുവെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.ലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ലൈസൻസില്ലാതെ അറവുശാലകള്‍ കൈകാര്യം ചെയ്യരുതെന്നും ഇത്തരത്തിലുള്ള എന്തെങ്കിലും ലംഘനങ്ങള്‍ കണ്ടാല്‍ മുനിസിപ്പാലിറ്റിയുടെ ഹോട്ട്‌ലൈൻ, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വാട്സ്‌ആപ് എന്നിവ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചു.

Next Post

കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആദര്‍ശ പഠന ക്യാമ്ബ് സംഘടിപ്പിച്ചു

Fri May 26 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഇന്ത്യൻ ഇസ്’ലാഹി സെൻ്റര്‍ ബസ്വീറ ആദര്‍ശ പഠന ക്യാമ്ബും തസ്കിയ്യ സംഗമവും സംഘടിപ്പിച്ചു. ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഖുര്‍ആൻ വെളിച്ചം, ആദര്‍ശ സംഗമം, പ്രാസ്ഥാനിക ചിന്തകള്‍ തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് നബീല്‍ ഹമീദ്, ഷമീം സലഫി, അബ്ദുല്‍ അസീസ് സലഫി, മുഹമ്മദ് ശാനിബ്,നാസര്‍ മൗലവി, മനാഫ് മാത്തോട്ടം എന്നിവര്‍ നേതൃത്വം […]

You May Like

Breaking News

error: Content is protected !!