കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി

മസ്‌കത്ത് ∙ കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ കൂട്ടായ്മയുടെ നേതൃത്തില്‍ ഗ്ലോബല്‍ മണി എക്‌സേഞ്ചിന്റെ സഹായത്തോടെ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി.

കൂട്ടായ്മയുടെ കുടുംബ സംഗമം നടന്ന അവസരത്തില്‍ അതില്‍ പങ്കെടുത്ത എല്ലാവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു.

പെൻഷൻ, വായ്പകള്‍ അടക്കം ലഭ്യമാകുന്ന ഇത്തരം സർക്കാർ പദ്ധതികളില്‍ പ്രവാസികളായ എല്ലാവരും ഭാഗമാകണമെന്ന് പ്രസിഡന്റ് കൃഷ്‌ണേന്ദു പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഭാഗമാകേണ്ട ആവശ്യത്തെപ്പറ്റി അനവധി പ്രവാസികള്‍ക്ക് കൃത്യമായ ധാരണ ഇല്ല എന്നും അതിനായി ബോധവത്കരണം ആവശ്യമാണ് എന്നും ജനറല്‍ സെക്രട്ടറി ഷഹീർ അഞ്ചല്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് രതീഷ് രാജൻ, ട്രഷറർ ജാസ്മിൻ യൂസുഫ്, സെക്രട്ടറി ബിജു മോൻ, സജിത്, ശ്രീജിത്, പത്മചന്ദ്ര പ്രകാശ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി. കൂട്ടായ്മയില്‍ അംഗമാകുന്നതിന് 97882245, 9542 8146 നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

Next Post

അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസ് ; ഒമാനില്‍ മൂന്ന് പ്രതികള്‍ക്ക് തടവും 1000 റിയാല്‍ പിഴയും

Mon Feb 19 , 2024
Share on Facebook Tweet it Pin it Email ദോഫാർ ഗവർണറേറ്റില്‍ അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവും 1000 റിയാല്‍ പിഴയും കോടതി വിധിച്ചു. സലാലയിലെ അപ്പീല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വന്യജീവികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന എലാവിധ പ്രവർത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ […]

You May Like

Breaking News

error: Content is protected !!