അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസ് ; ഒമാനില്‍ മൂന്ന് പ്രതികള്‍ക്ക് തടവും 1000 റിയാല്‍ പിഴയും

ദോഫാർ ഗവർണറേറ്റില്‍ അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവും 1000 റിയാല്‍ പിഴയും കോടതി വിധിച്ചു.

സലാലയിലെ അപ്പീല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വന്യജീവികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന എലാവിധ പ്രവർത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. വാഹനത്തിന്‍റെ എൻജിൻ ഓഫ് ചെയ്യാതെ ഡ്രൈവർ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം നോക്കി കാറുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ഇതിന്‍റെ വിഡിയോ റോയല്‍ ഒമാൻ പൊലീസിന്‍റെ സാമൂഹികമാധ്യമ അക്കൗണ്ടായ ‘എക്സി’ല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂർത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.

Next Post

കുവൈത്ത് : റമദാൻ മാസത്തില്‍ ജോലി സമയം 4 മണിക്കൂര്‍ ആയി വെട്ടിക്കുറച്ചു

Tue Feb 20 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സിവില്‍ സർവീസ് കമ്മീഷനിലെ (സിഎസ്‌സി) ഫിനാൻഷ്യല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് സെക്ടർ 2023-ലെ ജീവനക്കാരുടെ പ്രകടന വിലയിരുത്തലിൻ്റെ അവലോകനം പൂർത്തിയാക്കിയതായി അല്‍-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സിവില്‍ സർവീസ് കമ്മീഷൻ (സിഎസ്‌സി) അംഗീകരിക്കുന്ന പ്രവൃത്തി സമയം കണക്കിലെടുത്ത് ഉചിതമായ ജോലി സമയവും ഷിഫ്റ്റുകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ സർക്കാർ ഏജൻസിക്കും നല്‍കുമെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കി. അതേസമയം, […]

You May Like

Breaking News

error: Content is protected !!