ഒമാന്‍: മസ്കത്തിലെ വാണിജ്യ സ്ഥാപനത്തില്‍നിന്ന് 10,000ത്തിലധികം നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു

മസ്കത്ത്: സുവൈഖ് വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തില്‍നിന്നും 10,000ത്തിലധികം നിരോധിത വസ്തുക്കള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.‌പി.‌എ) പിടിച്ചെടുത്തു.

മെഡിക്കല്‍ കുറിപ്പടി ഉപയോഗിച്ച്‌ മാത്രം വില്‍ക്കാവുന്ന വസ്തുക്കളും ചില മാനദണ്ഡങ്ങളും സുരക്ഷാ ആവശ്യകതകളും പാലിക്കാത്ത നിരോധിത വസ്‌തുക്കളാണ് ഇവിടെ നിന്നും പിടികൂടിയത്.

ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തവയില്‍ ഉണ്ടായിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയായിവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: സലിം രാജിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നല്‍കി

Mon Jun 19 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങുന്ന ഫോക്കസിന്റെ ഉപദേശകസമിതി അംഗവും മുൻകാല പ്രസിഡന്റുമായ സലിം രാജിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ്‌ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം പറഞ്ഞു. സലിം രാജിനെ കുറിച്ചുള്ള ഓര്‍മകള്‍ വിഡിയോ രൂപത്തില്‍ പ്രദര്‍ശിപ്പിച്ച്‌ ട്രഷറര്‍ ജേക്കബ് ജോണ്‍ ലഘു വിവരണം അവതരിപ്പിച്ചു. വൈസ് […]

You May Like

Breaking News

error: Content is protected !!