ഒമാന്‍: കൈരളി റുവിയുടെ വേനല്‍മഴ സമ്മര്‍ ക്യാമ്ബ്

മസ്കറ്റ്: പരീക്ഷയുടെ സമ്മര്‍ദം കഴിഞ്ഞ് വേനല്‍ അവധിയിലേക്ക് കടന്ന കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ ഉണര്‍ത്തുക, ക്ലാസ് മുറികള്‍ക്കപ്പുറമുള്ള അറിവുകള്‍ സായത്തമാക്കുക, കേരളം എന്ന വലിയ സംസ്കാരത്തെ അടുത്തറിയുക എന്നിങ്ങനെ ഒട്ടനവധി വലിയ ഉദ്ദേശലക്ഷ്യങ്ങള്‍ മുമ്ബോട്ടുവെച്ചുകൊണ്ട് കൈരളി റൂവി മലയാളികളായ കുട്ടികള്‍ക്കുവേണ്ടി ഏകദിന സമ്മര്‍ ക്യാമ്ബ് സങ്കടിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 9 മുതല്‍ റൂവി എം ബി ഡി യിലെ സ്റ്റാര്‍ ഓഫ് കൊച്ചിൻ ഹാളില്‍ ആരംഭിച്ച ക്യാമ്ബ് ഇന്ത്യൻ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം നിതീഷ് കുമാര്‍ ഉത്ഘാടനം ചെയ്തു. റൂവി യൂണിറ്റ് പ്രസിഡണ്ട് വരുണ്‍ പരിപാടിയുടെ അധ്യക്ഷൻ ആയിരുന്നു. കൈരളി ഒമാൻ പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ, കൈരളി മസ്കറ്റ് ഏരിയ സെക്രട്ടറി റജി ഷാഹുല്‍, അനുചന്ദ്രൻ, സുബിൻ എന്നിവര്‍ സംസാരിച്ചു. അഭിലാഷ് ശിവൻ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ഒമാനിലെ പ്രമുഖ പ്രിന്റിംഗ് കമ്ബനിയായ ഫാല്‍ക്കൻ പ്രിന്റേഴ്സ് ഉടമ സുരേന്ദ്രൻ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത നാടക പ്രവര്‍ത്തകൻ സുനില്‍ ഗുരുവായൂരപ്പൻ, വേണുഗോപാല്‍ എന്നിവര്‍ ക്യാമ്ബ് നയിച്ചു.

ക്യാമ്ബില്‍ പങ്കെടുത്ത കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. വേനല്‍ മഴ 2023 വൻ വിജയമാക്കാൻ സഹായിച്ച മുഴുവൻ ആളുകള്‍ക്കും കൈരളി റൂവി പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു. ഇനിയും ഇത്രരം വിവിധ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കൈരളി റൂവി മുൻപോട്ടു വരുമെന്ന് സംഘാടകര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നും തോക്കുമായി ആറുപേര്‍ പിടിയില്‍

Sun Jun 11 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ വിവിധ മയക്കുമരുന്നുകളും തോക്കുകളുമായി ആറുപേരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്മെന്റിലെ ക്രിമിനല്‍ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. വിവിധ തരത്തിലുള്ള മൂന്നു കിലോ മയക്കുമരുന്ന്, 1364 സൈക്കോട്രോപിക് ഗുളികകള്‍, രണ്ട് തോക്കുകള്‍, ഒരു പിസ്റ്റള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചോദ്യംചെയ്യലില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ വില്‍പനക്കുള്ളതാണെന്ന് പ്രതികള്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട […]

You May Like

Breaking News

error: Content is protected !!