ഒമാന്‍: റമദാനില്‍ താമസക്കാരുടെ കെട്ടിടങ്ങളില്‍ ജലവിതരണം വിച്ഛേദിക്കില്ല ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഒമാന്‍

മസ്‌കത്ത്: റമദാന്‍ മാസത്തില്‍ താമസക്കാരുടെ കെട്ടിടങ്ങളില്‍ നിന്നും ജലവിതരണം വിച്ഛേദിക്കുകയില്ലെന്ന് ഒമാന്‍. താമസകെട്ടിടങ്ങളിലെ ജലവിതരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങളിലാണ് ജലവിതരണം വിച്ഛേദിക്കില്ലെന്ന് വ്യക്തമാക്കിയത്. ഒമാന്‍ പബ്ലിക് റഗുലേഷന്‍ അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മാര്‍ച്ച്‌ 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് ഇതിനകം നടപ്പിലാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

ജലവിതരണം വിച്ഛേദിക്കുന്നതിന് ചുരുങ്ങിയത് പത്തുദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണം. വാരാന്ത്യങ്ങള്‍ക്കും പൊതുദിവസങ്ങള്‍ക്കും മുമ്ബുള്ള അവസാന പ്രവൃത്തി ദിവസങ്ങളില്‍ ജലവിതരണം വിച്ഛേദിക്കരുതെന്നും പുതിയ നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജലവിതരണ കുടിശ്ശിക അടക്കുന്നതിനുള്ള നിബന്ധനകളില്‍ പുതിയ നിര്‍ദേശങ്ങള്‍ ചില ഇളവുകള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. കുടിശ്ശികയുടെ നാലിലൊന്നോ പകുതിയോ അടയ്ക്കാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നതാണ് പുതിയ നിര്‍ദേശം. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ കുടിശ്ശികകള്‍ ഗഡുക്കളായി അടച്ചുതീര്‍ക്കാനും പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാമെന്നും നിര്‍ദേശിക്കുന്നുണ്ട്.

ബില്ലുകള്‍ അടയ്ക്കാതിരിക്കുക, ബില്‍ അടയ്ക്കാന്‍ വൈകുക തുടങ്ങിയ സാഹചര്യങ്ങള്‍ ജലവിതരണം വിച്ഛേദിക്കുന്നതിനുള്ള കാരണമാണ്. കണക്ഷനുവേണ്ടിയുള്ള അപേക്ഷയില്‍ സൂചിപ്പിച്ചതിനു പുറമെ മറ്റാവശ്യങ്ങള്‍ക്കായി ജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയാലും കണക്ഷന്‍ വിച്ഛേദിക്കും. കൂടാതെ മറ്റ് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ കണക്ഷന്‍ ദുരുപയോഗം ചെയ്താലും വിതരണം വിച്ഛേദിക്കുമെന്നാണ് ഇതുസംബന്ധിച്ച നിയമം വ്യക്തമാക്കുന്നത്. സ്മാര്‍ട്ട് മീറ്ററുള്ള താമസക്കാരുടെ ജലവിതരണം മൂന്ന് മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കും. സ്മാര്‍ട്ട് മീറ്ററുകള്‍ അല്ലാത്ത ജലവിതരണക്കാരുടെ സേവനങ്ങള്‍ ആറുമണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കണമെന്നാണ് പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.

Next Post

കുവൈത്ത്: വനിതവേദി കുവൈത്ത് വനിതദിനാഘോഷവും കൗണ്‍സലിങ്ങും

Tue Apr 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വനിതവേദി കുവൈത്ത് വനിത ദിനാഘോഷവും കുട്ടികള്‍ക്കായി കൗണ്‍സലിങ്ങും സംഘടിപ്പിച്ചു. അബ്ബാസിയ കലാ സെന്ററില്‍ നടന്ന പരിപാടി കല കുവൈത്ത് ജനറല്‍ സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. വനിതവേദി കുവൈത്ത് പ്രസിഡന്റ്‌ അമീന അജ് നാസ് അധ്യക്ഷത വഹിച്ചു. ഡോ. ജിജിന്‍ രാജന്‍ കൗണ്‍സലിങ് ക്ലാസ് എടുത്തു. ഷംല ബിജു വനിതദിന സന്ദേശം അവതരിപ്പിച്ചു. വനിതവേദി […]

You May Like

Breaking News

error: Content is protected !!