കുവൈത്ത്: എനിഡെസ്‌ക് ആപ്പ് വഴി സൈബര്‍ തട്ടിപ്പ് – മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ ഇടപാട് റിമോട്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഈ വര്‍ഷം കുവൈത്തില്‍ ലഭിച്ചത് 4,000 ഓളം പരാതികളെന്ന് അധികൃതര്‍.

എനിഡെസ്‌ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആപ്പ് ഉപയോഗിച്ച്‌ നിരവധി വഞ്ചനകളും മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിതിനെ തുടര്‍ന്നാണ്‌ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. ഉപയോക്താവില്‍ നിന്ന് വേണ്ടത്ര പെര്‍മിഷന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ എനിഡെസ്‌ക് സ്വകാര്യ ഡേറ്റയിലേക്കു കടന്നു കയറി യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (UPI) ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പുകളിലൂടെ പണം കവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തില്‍ അടുത്തിടെയായി ഇത്തരത്തിലുള്ള നൂറുക്കണക്കിന് പരാതികളാണ് ലഭിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. തുടക്കത്തില്‍ ഫോണ്‍ വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ എനിഡെസ്‌ക് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍, പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ അപഹരിക്കുകയുമാണ്‌ ചെയ്യുന്നത്. അതിനിടെ സംശയാസ്പദമായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഒടിപി സന്ദേശങ്ങള്‍, സ്വകാര്യ ബാങ്ക് വിവരങ്ങള്‍ പങ്കിടരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Next Post

യു.കെ: ക്രിസ്മസ് ആഘോഷം തമ്മില്‍ത്തല്ലായി മാറി വെടിവയ്പ് - യുകെയിലെ മെഴ്‌സിഡസിലെ മദ്യശാലയില്‍ യുവതി കൊല്ലപ്പെട്ടു

Mon Dec 26 , 2022
Share on Facebook Tweet it Pin it Email വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 […]

You May Like

Breaking News

error: Content is protected !!