യു.കെ: ഇന്ത്യന്‍ യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത – കൊവാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള അംഗീകൃത കൊവിഡ്19 വാക്‌സിനുകളുടെ പട്ടികയില്‍ ഈ മാസം 22 മുതല്‍ ഇന്ത്യയുടെ കൊവാക്‌സിനേയും ഉള്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ചു.

ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രതിരോധ വാക്‌സിനായ കോവാക്‌സിനെ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടനും അനുമതി നല്‍കിയത്.

ഇന്ത്യ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനെക്കയുടെ കൊവിഡ്19 വാക്‌സിനായ കോവിഷീല്‍ഡ് ബ്രിട്ടന്‍ കഴിഞ്ഞ മാസം അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊവാക്‌സിന് ബ്രിട്ടന്‍ അംഗീകാരം നല്‍കിയത് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് ആണ് അറിയിച്ചത്.

യുകെയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. നവംബര്‍ 22 മുതല്‍, കൊവാക്‌സിന്‍ ഉള്‍പ്പെടെയുള്ള അടിയന്തര ഉപയോഗ പട്ടികയില്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച്‌ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ട്വീറ്റ് ചെയ്തു.

നവംബര്‍ 22ന് പുലര്‍ച്ചെ 4 മണി മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. കൊവാക്‌സിനെ കൂടാതെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിലുള്ള ചൈനയുടെ സിനോവാക്, സിനോഫാം വാക്‌സിനുകളും യുകെ അംഗീകരിച്ചിട്ടുണ്ട്.

Next Post

കുവൈത്ത്: ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി

Thu Nov 11 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി. മാന്‍‌പവര്‍ അതോറിറ്റിയുടെ സ്ഥിതിവിവര കണക്കനുസരിച്ച്‌ ഒക്ടോബറില്‍ രാജ്യത്തുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 606364 ആണ്. അതെ സമയം സെപ്റ്റംബറില്‍ 636525 ആയിരുന്നു എണ്ണം . അതേസമയം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന 5 സ്ഥാപനങ്ങള്‍ ലൈസന്‍സ് റദ്ദാക്കാന്‍ അപേക്ഷ നല്‍കിയതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. […]

You May Like

Breaking News

error: Content is protected !!