കുവൈത്ത്: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസുകളില്‍ പരിശോധന

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസുകളില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പരിശോധന നടത്തി.

ജോയന്റ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച്‌ ഹവല്ലി, ഫര്‍വാനിയ, അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

22 ഓഫിസുകള്‍ക്ക് പിഴ ചുമത്തി. 13 തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്തു. പിടിയിലായവരെ നാടുകടത്തുന്നതിനായി തൊഴിലാളി അഭയകേന്ദ്രത്തിലേക്കു മാറ്റി. ആറു മാസത്തേക്ക് ഓഫിസ് പെര്‍മിറ്റുകള്‍ സസ്പെന്‍ഡ് ചെയ്തു.

നിയമങ്ങളും ചട്ടങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് ഓഫിസുകളില്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന കര്‍ശനമാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അസ്സബാഹ് ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Post

യു.കെ: ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷന്റെ (LUKA) മലയാളം സ്‌കൂളിന് വര്‍ണ്ണാഭമായ തുടക്കം; ആദ്യ ക്ലാസില്‍ തന്നെ അക്ഷരങ്ങള്‍ ഹൃദ്യസ്ഥമാക്കി കുരുന്നുകള്‍

Thu May 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്റെ (LUKA) നേതൃത്വത്തില്‍ ആരംഭിച്ച ലൂക്ക മലയാളം സ്‌കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും ആദ്യത്തെ മലയാളം ക്ലാസും വര്‍ണ്ണാഭമായി നടന്നു. ആദ്യ ക്ലാസില്‍ തന്നെ അധ്യാപികമാര്‍ മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്തിണക്കി ആലപിച്ച ഗാനമാല കുട്ടികളും ഏറ്റുപാടി. മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ മനപ്പാഠമാക്കിയ മുഴുവന്‍ കുരുന്നുകള്‍ക്കും മലയാളം മധുരമായി മാറി. പ്രോജക്ടറിന്റെ സഹായത്താല്‍ വലിയ സ്‌ക്രീനില്‍ […]

You May Like

Breaking News

error: Content is protected !!