ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ശക്തി ചോരുന്നതായി റിപ്പോര്‍ട്ട് – ലോക റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും പിന്നിലേക്ക്

ഓരോ രാജ്യത്തെയും പാസ്‌പോര്‍ട്ടുകളെ അടിസ്ഥാനമാക്കി റാങ്കിങ് രീതി ലോകത്ത് നിലവിലുണ്ട്. എല്ലാ രാജ്യങ്ങളുടെയും പാസ്പോര്‍ട്ടുകള്‍ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പരിശോധിച്ചതിന് ശേഷമാണ് റാങ്കിങ് തീരുമാനിക്കുന്നത്.

മുന്‍കൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്‌പോര്‍ട്ടുമായി ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും ഹെന്‍ലി പാസ്‌പോര്‍ട്ട് റാങ്കിങ് തയ്യാറാക്കുന്നത്.

ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഇന്ത്യ 90 ആം സ്ഥാനത്താണ്.2019-ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക് 82 ഉം 2018-ല്‍ ഇത് 81 ഉം ആയിരുന്നു. ഇപ്പോള്‍ വീണ്ടും പിന്നിലേക്ക് പോയാണ് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് 90 ആം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

192 പോയിന്റുമായി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി നിലയുറപ്പിച്ചിരിക്കുന്നത് ജപ്പാനാണ്. ഈ 192 പോയിന്റ് എന്നത് ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണമാണ്. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

കൂടുതല്‍ രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിനെ ശക്തമായ പാസ്പോര്‍ട്ട് എന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ 58 രാജ്യത്തേക്ക് മാത്രമാണ് ഇത്തരത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. 192 രാജ്യത്ത് വിസയില്ലാതെ പ്രവേശനം സാധ്യമാക്കുന്ന ജപ്പാന്‍, സിംഗപ്പുര്‍ പാസ്പോര്‍ട്ടുകളാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യയുടെ മികച്ച റാങ്കിങ് 2006ല്‍ ലഭിച്ച 71 ആണ്.

Next Post

കുവൈത്ത്: ശീതകാല വാക്‌സിനേഷന്‍ - രജിസ്‌ട്രേഷന്‍ തുടരുന്നു

Thu Oct 28 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശീതകാല വാക്‌സിനേഷന്‍ കാമ്ബയിനുള്ള (ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍) രജിസ്‌ട്രേഷന്‍ തുടരുന്നു. 30 വയസിന് മുകളിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://t.co/O5xOD6A2I2?amp=1

You May Like

Breaking News

error: Content is protected !!