യു.എ.ഇ: വാടക നിരക്ക് കൂടിത്തുടങ്ങി – ദുബായിലേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു

ദുബായ് : വാടക നിരക്ക് ദുബായില്‍ കൂടിത്തുടങ്ങിയതോടെ ഷാര്‍ജയില്‍ നിന്നും മറ്റ് വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ദുബായില്‍ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു.
കരാമയില്‍പോലും 80,000 ദിര്‍ഹം വാര്‍ഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഷാര്‍ജയില്‍ നിന്നും മറ്റും കൂടുതല്‍ കുടുംബങ്ങള്‍ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ വിപണി കൂടുതല്‍ സജീവമായതോടെ ദുബായില്‍ പലയിടത്തും വാടക നിരക്കും കൂടിയിട്ടുണ്ട്.
ഈ വര്‍ഷവും ഇതേ നിലയില്‍ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ബേ, ഗ്രീന്‍സ്, ദെയ്റ, ദുബായ് സ്പോര്‍ട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് ഉയര്‍ന്നിട്ടുണ്ട്.ട 2012ലെ ഉയര്‍ന്ന നിലയിലേക്കു വാടക കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം ദയ്റ, ഡിസ്കവറി ഗാര്‍ഡന്‍സ്, ഇന്റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളില്‍ ഒരു മുറി അപാര്‍ട്മെന്റുകളുടെ വാടക കുറഞ്ഞിട്ടുമുണ്ടെന്ന് ഈ മേഖലയിലെ ആസ്റ്റെകോയുടെ കണക്കുകളും തെളിയിക്കുന്നു.

Next Post

യു.കെ: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു

Sun Feb 20 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ അവര്‍ വിന്‍ഡ്‌സര്‍ കാസ്റ്റിലിലെ വസതിയില്‍ വിശ്രമത്തിലാണ്.നേരത്തെ രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം […]

You May Like

Breaking News

error: Content is protected !!