കുവൈത്ത്: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം ‘സാരഥീയം 2022’ 18-ന്

കുവൈത്ത്‌ സിറ്റി: സാരഥി കുവൈറ്റിന്റെ 23 മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി/ ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച്‌ ‘സാരഥീയം 2022’ എന്ന പേരില്‍ കുവൈറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ 2022 നവംബര്‍ 18 ന് ‘ വിപുലമായി ആഘോഷിക്കുന്നു .

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമിജികള്‍, ജനറല്‍ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികള്‍ , മെഡിമിക്‌സ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ: A.V. അനൂപ് എന്നിവര്‍ ‘സാരഥീയം 2022’ പരിപാടിയുടെ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സാരഥീയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി/ ബ്രഹ്‌മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി, മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശനത്തിന്റ ശതാബ്ദി തുടങ്ങിയ ആഘോഷങ്ങള്‍ 2022 നവംബര്‍ 18 ന് രാവിലെ 10 മണി മുതല്‍ ആരംഭം കുറിയ്ക്കുന്നതാണ്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ശിവഗിരിയിലെ സന്യാസിശ്രേഷ്ഠന്മാര്‍ക്ക് നല്‍കുന്ന സ്വീകരണം, നവതി പ്രഭാഷണം, അന്നദാനം തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം, 2021-22 അധ്യയന വര്‍ഷത്തില്‍ X, XII പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണം, സാരഥി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ‘ഗുരുപ്രഭാവം’ In House Cultural Program, ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മ, സിദ്ദാര്‍ത്ഥ് മേനോന്‍, ആനി ആമി എന്നീ പ്രശസ്ത കലാകാരന്‍മാര്‍ നയിക്കുന്ന ‘സംഗീതനിശ’ എന്നിവ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പ്രസ്തുത പരിപാടിയില്‍ അരങ്ങേറും..

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷത്തിന്റെഭാഗമായി സാരഥി കുവൈറ്റ്, സമൂഹത്തിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് നാട്ടില്‍ നടത്തിവരുന്ന യൂണിഫോംഡ് സര്‍വീസ് മേഖലയിലെ കോഴ്‌സകള്‍ക്ക് 50 ലക്ഷം രൂപയുടെ SCFE വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സാരഥി ഏര്‍പ്പെടുത്തിയ 2022 വര്‍ഷത്തെ ഡോക്ടര്‍ പല്പു നേതൃയോഗ അവാര്‍ഡിന് ബഹ്‌റിന്‍ എക്‌സ്‌ചേഞ്ച് കമ്ബനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം മാത്യൂസ് വര്‍ഗീസിനെയും, സാരഥി ഗ്ലോബല്‍ ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡിന് മെഡിമിക്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ: എ.വി. അനൂപ്, സാരഥി കര്‍മ്മശ്രേഷ്ട അവാര്‍ഡിന് അഡ്വ.ശശിധര പണിക്കര്‍ എന്നിവരെ തിരഞ്ഞെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു. സാരഥി പ്രസിഡന്റ് സജീവ് ,ജനറല്‍ സെക്രട്ടറി ബിജു. സി.വി, വൈസ് പ്രസിഡന്റ് സതീഷ് പ്രഭാകരന്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിജു സദാശിവന്‍, ട്രസ്റ്റ് ചെയര്‍മാന്‍ .ജയകുമാര്‍ എന്‍.എസ്, വനിതാവേദി ചെയര്‍പേഴ്‌സണ്‍ പ്രീതാ സതീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Next Post

പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് 'ചാച്ചാജി പുരസ്കാരം'

Tue Nov 15 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ചാച്ചാജി പുരസ്കാരം’ പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ സമ്മാനിച്ചു. തിരുവനന്തപുരം ഹോട്ടൽ റീജൻസിയിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. ഐ . ബി. സതീഷ് MLA യും […]

You May Like

Breaking News

error: Content is protected !!