യു.കെ: ലോകകേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ല,​ വിവാദത്തിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി

ലണ്ടന്‍ : ലോകകേരള സഭയുടെ മേഖലാസമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാസമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. ലണ്ടനില്‍ ലോകകേരളസഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരായ പി.രാജീവ്. വി,​ ശിവന്‍കുട്ടി ,​ പ്രവാസി വ്യവസായി എം.എ. യൂസഫലി,​ നോര്‍ക്ക ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തോടൊപ്പം വിദേശസന്ദര്‍ശനം നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സന്ദര്‍ശനത്തിന് എത്ര കോടി ചെലവായെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ .സുധാകരന്‍ ചോദിച്ചിരുന്നു. ധൂര്‍ത്ത് കൊണ്ട് കേരളത്തിന് എന്ത് നേട്ടമാണുണ്ടാകുന്നതെന്നും കെ. സുധാകരന്‍ ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മറ്റെന്നാള്‍ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു ​​​​​​​

Tue Oct 11 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ പൊ​തു​മേ​ഖ​ല​ക​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ​ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ‍ആ​രം​ഭി​ച്ചു .വി​ദേ​ശി​ക​ളെ ക​ഴി​യാ​വു​ന്ന​ത്ര ഒ​ഴി​വാ​ക്കി തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ജോ​ലി ന​ല്‍ക​ണ​മെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍, രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്തും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്ബ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ […]

You May Like

Breaking News

error: Content is protected !!