കുവൈത്ത്: പെരുന്നാള്‍ തലേന്ന് എയര്‍ ഇന്ത്യയുടെ ഇരുട്ടടി വ്യാഴാഴ്ച കുവൈത്ത്-കണ്ണൂര്‍

കുവൈത്ത് സിറ്റി: പെരുന്നാളിനുമുമ്ബ് നാട്ടിലെത്താന്‍ ടിക്കറ്റെടുത്തവര്‍ക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഇരുട്ടടി. വ്യാഴാഴ്ച രാത്രി 11.30ന് കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. വ്യാഴാഴ്ചയിലെ യാത്ര റദ്ദാക്കിയ എയര്‍ ഇന്ത്യ അധികൃതര്‍ വെള്ളിയാഴ്ച രാവിലെ അഞ്ചിനു വിമാനം പുറപ്പെടുമെന്ന് യാത്രക്കാര്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് യാത്രാതടസ്സത്തിന് കാരണമായി പറയുന്നത്. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു ദിവസത്തേക്ക് മാറ്റാനും അവസരം നല്‍കും.

വ്യാഴാഴ്ച രാത്രി കുവൈത്തില്‍നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6.30ന് കണ്ണൂരിലെത്തുന്ന വിമാനമാണിത്. പെരുന്നാള്‍ ആഘോഷത്തിനായി കുടുംബത്തോടൊപ്പം ചേരാന്‍ കുവൈത്തില്‍നിന്ന് നിരവധി പേരാണ് ഈ വിമാനത്തില്‍ ടിക്കറ്റെടുത്തിരുന്നത്. വ്യാഴാഴ്ച ജോലിയും നോമ്ബുതുറയും കഴിഞ്ഞ് യാത്ര തുടങ്ങിയാല്‍ അതിരാവിലെ നാട്ടിലെത്താം എന്നത് കണക്കിലെടുത്താണ് പലരും ടിക്കറ്റെടുത്തത്. എന്നാല്‍, വിമാനം വൈകിയതോടെ എല്ലാം താളംതെറ്റി. അതേസമയം, നാട്ടില്‍ വെള്ളിയാഴ്ച പെരുന്നാളില്ല എന്ന ആശ്വാസത്തിലാണ് ഇവര്‍. എന്നാല്‍, കുറഞ്ഞ ദിവസത്തിന് നാട്ടില്‍ പോകുന്നവര്‍ക്ക് ഒരു പകല്‍ യാത്രയില്‍ ചെലവഴിക്കേണ്ടിവരും എന്നത് നഷ്ടം സൃഷ്ടിക്കും.

Next Post

സ്ഥിരമായി ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കരുതിയിരിക്കൂ..

Thu Apr 20 , 2023
Share on Facebook Tweet it Pin it Email സ്ഥിരമായി മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരായിരിക്കും ഒട്ടുമിക്ക പേരും. ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. ഗൂഗിള്‍ അക്കൗണ്ട് വിവിധ ഡിവൈസുകളുമായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കാന്‍ ആകുമെന്ന മെച്ചവുമുള്ളതുകൊണ്ട് ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മിക്ക ജോലികള്‍ക്കും ഗൂഗിള്‍ ക്രോംമിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് […]

You May Like

Breaking News

error: Content is protected !!