യു.കെ: സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ നികുതി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: മറ്റൊരു സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ എല്ലാവരുടെയും നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. വ്യാഴാഴ്ച ചാന്‍സലര്‍ ജെറമി ഹണ്ട് ഓട്ടം സ്റ്റേറ്റ്മെന്റ് നടത്തുമ്പോള്‍ അല്‍പ്പം ‘ക്രൂരമാകുമെന്ന്’ തന്നെയാണ് പ്രധാനമന്ത്രി നല്‍കുന്ന സ്ഥിരീകരണം. യുകെ സമ്പദ്ഘടനയെ സാമ്പത്തിക വിപണികള്‍ വീണ്ടും വേദനിപ്പിക്കുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ പരമമായ ലക്ഷ്യമെന്നും പ്രധാനമന്ത്രി സുനാക് കൂട്ടിച്ചേര്‍ത്തു. ചെലവ് ചുരുക്കലും, നികുതി വര്‍ദ്ധനവുകളുമായി സാമ്പത്തിക വളര്‍ച്ചയെ ശ്വാസം മുട്ടിക്കുമെന്ന വിമര്‍ശനങ്ങളെ അദ്ദേഹം തള്ളി. ‘യുകെയിലെ സാമ്പത്തിക സ്ഥിതി സ്ഥിരത കൈവരിച്ച് വരികയാണ്. പബ്ലിക് ഫിനാന്‍സ് കൂടുതല്‍ സുസ്ഥിരമാക്കാനാണ് ജനങ്ങള്‍ താല്‍പര്യപ്പെടുന്നത്. ഗവണ്‍മെന്റ് ഈ ജോലി നിര്‍വ്വഹിക്കണം. ഇതാണ് ചാന്‍സലര്‍ ചെയ്യുക’, ഇന്തോനേഷ്യയില്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യവെ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇതിനിടെ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ ഓട്ടം ബജറ്റിന് ശേഷം ഉയരുമെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ട് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇതിന് മുന്‍പൊരിക്കലും സ്വീകരിക്കാത്ത കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് ഹണ്ടിന്റെ പ്രഖ്യാപനം. കുടുംബങ്ങളുടെ എനര്‍ജി ബില്‍ സപ്പോര്‍ട്ട് 40 ബില്ല്യണ്‍ പൗണ്ട് വരെ കുറയ്ക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മികച്ച രാജ്യമായി മാറ്റുന്നതിനുള്ള കളികളാണ് തനിക്ക് നടത്തേണ്ടി വരുന്നതെന്ന് സണ്‍ഡേ ടൈംസിനോട് സംസാരിക്കവെ ഹണ്ട് പറഞ്ഞു. ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്ക് എനര്‍ജി പ്രൈസ് ഗ്യാരണ്ടി സ്‌കീം ദീര്‍ഘിപ്പിക്കാന്‍ 20 ബില്ല്യണ്‍ പൗണ്ട് മാത്രമാണ് ഹണ്ടിന്റെ പദ്ധതികള്‍. ഈ റിപ്പോര്‍ട്ട് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കീമിന് കീഴില്‍ ശരാശരി യുകെ ഭവനങ്ങളുടെ ബില്ലുകള്‍ 2500 പൗണ്ടില്‍ ഫ്രീസ് ചെയ്യും. സെപ്റ്റംബറില്‍ ലിസ് ട്രസ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 60 ബില്ല്യണ്‍ പൗണ്ടാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.

Next Post

പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് 'ചാച്ചാജി പുരസ്കാരം'

Tue Nov 15 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ചാച്ചാജി പുരസ്കാരം’ പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ സമ്മാനിച്ചു. തിരുവനന്തപുരം ഹോട്ടൽ റീജൻസിയിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. ഐ . ബി. സതീഷ് MLA യും […]

You May Like

Breaking News

error: Content is protected !!