കുവൈത്ത്: ദേശീയ പതാകയെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും – മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത്.

കുവൈത്ത് ദേശീയ പതാകയെയോ, മറ്റു സൗഹൃദരാജ്യങ്ങളുടെ ദേശീയ പതാകയെയോ അപമാനിക്കുന്നതും, അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് മൂന്ന് വര്‍ഷം വരെ തടവും, 250 ദിനാര്‍ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദേശീയ പതാക കേടു വരുത്തുന്നതും, കീറുന്നതും, പ്രവര്‍ത്തികളിലൂടെ അപമാനിക്കുന്നതുമായ എല്ലാ പ്രവര്‍ത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കുവൈത്തിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ചെറുപ്പക്കാരുടെ ഇടയില്‍ നിന്നുണ്ടായ ചില പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടയില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ മേജര്‍ ജനറല്‍ ഫരാജ് അല്‍ സൗബിയാണ് ഇക്കാര്യം അറിയിച്ചത്.

Next Post

കുവൈത്ത്: ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പതിവാകുന്നു

Wed Mar 2 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ ഡിജിറ്റല്‍ സിവില്‍ ഐഡിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പതിവാകുന്നുവെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി രംഗത്തുവന്നു. മൊബൈല്‍ ആപ്പിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു.സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പിന്റെ പേരിലാണ് വ്യാജ എസ്.എം.എസ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ആപ്പ് കാലാവധി […]

You May Like

Breaking News

error: Content is protected !!