ഒമാന്‍: മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം

മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായി. ബുധനാഴ്ചയാണ് ഉദ്ഘാടനമെങ്കിലും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നും ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉത്സവ നഗരിയില്‍ എത്തിക്കഴിഞ്ഞു.

പ്രസാധകര്‍ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനായി നിരത്താന്‍ തുടങ്ങിയതോടെ വേദിയായ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍റര്‍ ഉണര്‍ന്നുകഴിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ പ്രസാധകരാണ് ഈ വര്‍ഷം പുസ്തകോത്സവത്തില്‍ എത്തുന്നത്. വില്‍പനക്കെത്തുന്ന പുസ്തകങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുള്ളത്.

ഈ വര്‍ഷവും മലയാള പുസ്തകവുമായി അല്‍ ബാജ് ബുക്സ് എത്തുന്നുണ്ട്. രണ്ട് സ്റ്റാളുകളാണ് അല്‍ ബാജിന് ലഭിച്ചിരിക്കുന്നത്. മലയാളം പുസ്തകങ്ങള്‍ വില്‍ക്കുന്ന മേളയിലെ ഏക സ്റ്റാളും അല്‍ബാജിന്‍റേതാണ്. ഈ വര്‍ഷം എല്ലാ വിഭാഗം പുസ്തകങ്ങള്‍ക്കും കുടുതല്‍ ആവശ്യക്കാരുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് അല്‍ ബാജ് ബുക്സ് മാനേജിങ് ഡയറക്ടര്‍ ഷൗക്കത്തലി പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്ത് തിരഞ്ഞെടുപ്പ് തുടങ്ങി കാത്തിരിപ്പോടെ മലയാളികളും - കുവൈത്ത് ഇലക്ഷന്‍ 03

Tue Feb 21 , 2023
Share on Facebook Tweet it Pin it Email ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാരബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുറ്റതാണെന്നും അത് ഇന്നും സജീവമായി നില്‍ക്കുന്നതാണെന്നും കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രിയായ അബ്ദുറഹ്‌മാന്‍ അല്‍ മുതേരി അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ വേരുറച്ച രാഷ്ട്രീയബന്ധം കൂടിയാണത്. എണ്ണ കണ്ടെത്തിയ ശേഷമുള്ള കുവൈത്തിന്റെ വികസനത്തില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചു മലയാളികള്‍ക്ക് നിര്‍ണായകമായ ബന്ധമുണ്ട്. പരസ്പര ബഹുമാനത്തിന്റെയും പരസ്പര പൂരകത്വത്തിന്റെയും സാമൂഹികവും സാംസ്‌കാരികവുമായ ബന്ധം കൂടിയാണത്. കുവൈത്തിന്റെ […]

You May Like

Breaking News

error: Content is protected !!