കുവൈത്ത്: സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത്

സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്ത് വാണിജ്യ മന്ത്രാലയം. ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് പുതിയ നിയമം നടപ്പിലാക്കുക. പുതിയ നയം നടപ്പിലാക്കുന്നതോടെ പഴയ ഹോള്‍ മാര്‍ക്കിംഗ് മുദ്രകള്‍ പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ജ്വല്ലറികളില്‍ വില്‍ക്കുവാനോ പ്രദര്‍ശിപ്പുക്കുവാനോ കഴിയില്ല.

അതിനിടെ സ്വര്‍ണ വ്യാപാരികള്‍ അടുത്ത മൂന്ന് ദിവസത്തിനകം പഴയ ഹോള്‍ മാര്‍ക്കിംഗ് മുദ്രയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാണിജ്യ മന്ത്രാലയത്തില്‍ നല്‍കി ഹോള്‍ മാര്‍ക്കിംഗ് സീല്‍ പതിപ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 2021 ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അന്‍സി വ്യക്തമാക്കി. തീരുമാനം നടപ്പിലാക്കുന്നതിനു നല്‍കിയ സമയ പരിധി ഈ മാസം 31 നു അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.

ഇതോടെ രാജ്യത്തെ നൂറുക്കണക്കിന് സ്വര്‍ണ വ്യാപാരികള്‍ ജനുവരി ഒന്നിന് മുമ്ബേ സ്വര്‍ണ്ണാഭരണങ്ങളില്‍ വാണിജ്യ മന്ത്രാലയത്തിന്‍റെ ഹോള്‍ മാര്‍ക്കിംഗ് സീല്‍ പതിപ്പിക്കേണ്ടിവരും. അതേസമയം ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് ഈ തീരുമാനം ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ സീല്‍ പതിക്കാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലി കണക്കാക്കില്ലെന്നും സ്വര്‍ണ്ണത്തിന്‍റെ മൂല്യം മാത്രമാണ് പരിഗണിക്കുകയെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ പുതിയ നയം നടപ്പിലാക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് സ്വര്‍ണ വ്യാപരികള്‍ അഭിപ്രായപ്പെട്ടു.

Next Post

കുവൈത്ത്: പ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി രജിസ്‍ട്രേഷന്‍ ആരംഭിച്ച്‌ ഇന്ത്യന്‍ എംബസി

Mon Dec 12 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്‍ട്രേഷന്‍ ആരംഭിച്ചു. നിലവിലുള്ള വിവരങ്ങള്‍ പുതുക്കുന്നതിനാണ് ഇപ്പോള്‍ വീണ്ടും രജിസ്‍ട്രേഷന്‍ നടത്തുന്നത്. കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ഓണ്‍ലൈനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. https://forms.gle/vFJaUcjjwftrqCYE6 എന്ന ഗൂഗിള്‍ ഫോം വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഇതിന് മുമ്ബ് രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളവരും ഇപ്പോള്‍ വീണ്ടും […]

You May Like

Breaking News

error: Content is protected !!