ഒമാൻ: അറബ് കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഒമാന് ആവേശകരമായ വിജയം

മസ്കത്ത്: അറബ് കപ്പിലെ നിര്‍ണായക മത്സരത്തില്‍ സുല്‍ത്താനേറ്റിന് ആവേശകരമായ വിജയം. ഇറാഖിലെ ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യമനെ 2-3ന് തകര്‍ത്താണ് ഒമാന്‍ വിജയക്കൊടി നാട്ടിയത്.

ഇതോടെ റെഡ്വാരിയേഴ്സ് സെമി ഫൈനല്‍ സാധ്യതയും സജീവമാക്കി. കനത്ത മഴയില്‍ നടന്ന മത്സരത്തില്‍ ആദ്യം മുതലേ ആക്രമിച്ച്‌ കളിക്കുന്ന രീതിയായിരുന്നു ഒമാന്‍ സ്വീകരിച്ചിരുന്നത്. കളിയുടെ രണ്ടാം മിനിറ്റില്‍ യമന്‍ പ്രതിരോധ താരം അലി ഫാദിയുടെ സെല്‍ഫ് ഗോളിലൂടെ ഒമാന്‍ മുന്നിലെത്തി.

കോര്‍ണര്‍ കിക്കെടുത്ത അലി അല്‍ കഅ്ബിയുടെ ഷോട്ട് തട്ടിയകറ്റാനുള്ള യമന്‍ ഗോള്‍ കീപ്പര്‍ അലി ഫാദിയുടെ ശ്രമം ഗോളില്‍ കലാശിക്കുകയായിരുന്നു. യമന്‍ പിന്നീട് ഒമാന്‍റെ ബോക്സില്‍ നിരന്തരം ആക്രമം വിതക്കുന്ന കാഴ്ചയാണ് കണ്ടത്. 11ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യമന്‍ തിരിച്ചടിക്കുകയും ചെയ്തു. യമന്‍ താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത അബ്ദുല്‍ വസീഅ അല്‍ മതാരി ലക്ഷ്യം കാണുകയും ചെയ്തു. സമനിലയായതോടെ കൂടുതല്‍ ഉണര്‍ന്നുകളിച്ച യമന്‍ പലപ്പോഴും ഒമാന്‍ ഗോള്‍ മുഖത്ത് ഭീതിവിതച്ചു. ഒടുവില്‍ 30 മിനിറ്റില്‍ ഉമര്‍ അല്‍ ദാഹിയിലൂടെ ലീഡെടുക്കുകയും ചെയ്തു. ഒരു ഗോളിന് പിന്നിലായതോടെ പിന്നീട് കൂടുതല്‍ ഉണര്‍ന്നുകളിച്ച ഒമാന്‍ 37ാം മിനിറ്റില്‍ അര്‍ശദ് അല്‍ അലവിയുടെ ഗോളിലൂടെ സമനില പിടിച്ചു.

രണ്ടാം പകുതിയുടെ 47ാം മിനിറ്റില്‍ ഇസ്സാം അബ്ദുല്ലയിലൂടെ ഒമാന്‍ നിര്‍ണായക ലീഡ് നേടി വിജയം സ്വന്തമാക്കി. യമന് കളി സമനിലയില്‍ എത്തിക്കാന്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ലഭിച്ചെങ്കിലും ലക്ഷ്യംകാണാനായില്ല. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒമാന്‍ ഒരു സമനിലയും ഒരു ജയവുമായി നാല് പോയന്റാണുള്ളത്. 12ന് സൗദിക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം.

Next Post

ഒമാൻ: അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച മുന്നേറ്റം

Tue Jan 10 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനില്‍ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച മുന്നേറ്റം. അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷംമുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് നെഫ്രോളജിസ്റ്റും ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റ് തലവയുമായ ഡോ. നൈഫൈന്‍ അല്‍ കല്‍ബാനി പറഞ്ഞു. 1988ല്‍ പദ്ധതിയുടെ തുടക്കംമുതല്‍ ഇതുവരെ ഏകദേശം 350 അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് നടത്തിയത്. ഇതില്‍ 317 വൃക്ക മാറ്റിവെക്കലും 17 കരള്‍ […]

You May Like

Breaking News

error: Content is protected !!