തമിഴ്‌നാട്: നീലഗിരിയിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ തമിഴ്‌നാട് പോലിസ് എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു

നിലമ്ബൂര്‍: തമിഴ്‌നാട് നീലഗിരി ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ തമിഴ്‌നാട് പോലിസ് നിയമലംഘനത്തിന്റെ പേരില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു.

കമ്ബനി ഫിറ്റ് ചെയ്തതില്‍ നിന്നും അധികമായി ഫിറ്റ് ചെയ്ത എല്ലാ എക്‌സ്ട്രാ ഫിറ്റിംഗ്‌സും അഴിച്ചെടുക്കുകയാണ് പോലിസ് ചെയ്യുന്നത്. ഇവ അഴിച്ചെടുക്കുവാനുള്ള മെക്കാനിക്കിന്റെ ചിലവ് ഡ്രൈവറുടെ കൈയില്‍ നിന്നും ഈടാക്കുകയും ചെയ്യും.

തമിഴ്‌നാട്ടിലെ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇത് ചെയ്യുന്നതെന്നും ആരോപണമുണ്ട്. അഴിച്ചെടുക്കുന്ന വിലകൂടിയ എക്‌സ്ട്രാ ഫിറ്റിങ്‌സ് തിരികെ നല്‍കുന്നില്ല.

Next Post

യു.എസ്.എ: സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങള്‍ ഫേസ്ബുക്കിന്റെ അറിവോടെ - മുന്‍ ജീവനക്കാരി

Wed Oct 6 , 2021
Share on Facebook Tweet it Pin it Email ന്യൂയോര്‍ക്: ഫേസ്ബുക്കിനെ പിടിച്ചുകുലുക്കി ‘വിസില്‍ ബ്ലോവര്‍’ വീണ്ടും രംഗത്ത്. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരിയായ ഫ്രാന്‍സസ് ഹോഗനാണ് ഫേസ്ബുക്കിനെക്കുറിച്ച്‌ അമേരിക്കന്‍ സെക്യൂരിറ്റി കമീഷന് പരാതി സമര്‍പ്പിച്ചത്. 2021 മെയ് വരെ ഫേസ്ബുക്കില്‍ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്തിരുന്നയാളാണ് ഫ്രാന്‍സസ് ഹോഗന്‍. ഇവരുമായുള്ള പ്രത്യേക അഭിമുഖം അമേരിക്കയിലെ പ്രമുഖമാധ്യമമായ സി.ബി.എസ് ന്യൂസ് തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ ഭരണകൂടവും ഫേസ്ബുക്കും തമ്മിലുള്ള […]

You May Like

Breaking News

error: Content is protected !!