ഒമാന്‍: ഒമാന്‍ വിഷന്‍ 2040 – മാധ്യമ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി

മസ്‌കത്ത്: ഒമാന്‍ വിഷന്‍ 2040 ഇംപ്ലിമെന്റേഷന്‍ ഫോളോ-അപ്പ് യൂനിറ്റ് അധികൃതര്‍ ദേശീയ മാധ്യമങ്ങളുടെ എഡിറ്റര്‍-ഇന്‍-ചീഫ് , എഡിറ്റര്‍മാരുമായും ഡയറക്ടര്‍ ജനറല്‍മാരുമായും കൂടിക്കാഴ്ച നടത്തി.

യോഗത്തില്‍ വാര്‍ത്താവിതരണ മന്ത്രി ഡോ. അബ്ദുല്ല നാസര്‍ അല്‍ ഹറസി പങ്കെടുത്തു. ഒമാന്‍ വിഷന്‍ 2040, ഫോളോ-അപ്പ്, അത് നടപ്പാക്കുന്ന സംവിധാനങ്ങള്‍, ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പങ്ക് എന്നിവയെ കുറിച്ചുള്ള ദൃശ്യ അവതരണം ഒമാന്‍ വിഷന്‍ 2040 ഇംപ്ലിമെന്റേഷന്‍ ഫോളോ-അപ്പ് യൂനിറ്റിന്റെ ചെയര്‍മാന്‍ ഡോ. ഖമീസ് സെയ്ഫ് അല്‍ ജാബ്രി നടത്തി. ഒമാന്‍ വിഷന്‍ 2040നെ കുറിച്ചും അതിന്റെ നേട്ടത്തെ പറ്റിയും പൊതുജന അവബോധം ഏകീകരിക്കുന്നതില്‍ പങ്കാളിയെന്ന നിലയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിന്‍റെ ഭാഗമായിരുന്നു പരിപാടി.

ഒമാന്‍ വിഷന്‍ 2040ല്‍ നാല് അടിസ്ഥാന സ്തംഭങ്ങള്‍, 12 ദേശീയ മുന്‍ഗണനകള്‍, 12 തന്ത്രപരമായ സമീപനങ്ങള്‍, 75 തന്ത്രപരമായ ലക്ഷ്യങ്ങള്‍, 68 ദേശീയ അന്തര്‍ദേശീയ പ്രകടന സൂചകങ്ങള്‍ എന്നിവയാണ് ഉള്‍ക്കൊള്ളുന്നത്. വിവിധ മേഖലകളിലെ നവീകരണവും വികസനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കക്ഷികള്‍ തമ്മിലുള്ള പങ്കാളിത്തവും സഹകരണവും വര്‍ധിപ്പിക്കുന്നതിനുള്ള അവസരമാണ് ഒമാന്‍ വിഷന്‍ 2040. അതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെയും സിവില്‍ സൊസൈറ്റി സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: ഒ.ഐ.സി.സി യാത്രയയപ്പ് സമ്മേളനം

Sat May 20 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ലിജോ കാക്കനാട്ടിനും, ജോയന്റ് ട്രഷറര്‍ ജിജി മാത്തനും എറണാകുളം ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഒ.ഐ.സി.സി കുവൈത്ത് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ്‌ വര്‍ഗീസ് പുതുകുളങ്ങര യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ്‌ റോയി യോയാക്കി അധ്യക്ഷത വഹിച്ചു. […]

You May Like

Breaking News

error: Content is protected !!