കുവൈത്ത്: പ്രവാസികള്‍ക്ക് പണമയക്കാൻ നല്ല സമയം, കരുത്താര്‍ജിച്ച്‌ കുവൈത്ത് ദീനാര്‍

കുവൈത്ത് സിറ്റി: കുവൈത്ത് ദീനാര്‍ കരുത്താര്‍ജിക്കുകയും ഇന്ത്യൻ രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണം ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയ നിരക്കില്‍ വര്‍ധന.

കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തില്‍ മികച്ച റേറ്റാണ് നിലവില്‍ രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളില്‍ രേഖപ്പെടുത്തുന്നുണ്ട്. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ദീനാറിന്റെ മൂല്യം ഉയര്‍ന്നത് കുവൈത്ത് ദീനാറിന്റെ കരുത്തുകൂട്ടിയിട്ടുണ്ട്. യു.എസിലെ നാണയപ്പെരുപ്പമാണ് ഡോളറിന് മേല്‍ ദീനാറിന്റെ മൂല്യം കൂട്ടിയത്.

ഡോളറിനുമേല്‍ ദീനാര്‍ മൂല്യം കൂടിയതും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ കുവൈത്തിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് ഇരട്ടി ആനുകൂല്യം ലഭിച്ചു. ദീനാര്‍ രൂപയിലേക്ക് കൈമാറുന്നത് ഡോളറില്‍ ആയതിനാല്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഉണര്‍വ് വന്നിട്ടുണ്ട്.

ഒരു കുവൈത്ത് ദീനാറിന് ശരാശരി 268 ഇന്ത്യൻ രൂപ ലഭിച്ചിരുന്നത് നിലവില്‍ 269ന് മുകളില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ 270 നുമുകളില്‍ എത്തി. അടുത്തിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

യു.എസില്‍ നാണയപ്പെരുപ്പം ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ദിവസങ്ങള്‍ തുടരുമെന്നാണ് സൂചന. ഇത് വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുകയും കുവൈത്ത് ദീനാറിന്റെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യും. ഇതോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന പ്രവണതയും തുടര്‍ന്നാല്‍ രൂപയുമായുള്ള ദീനാറിന്റെ വിനിമയ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂഡോയില്‍ വില ഉയരുന്നതും ഇന്ത്യൻ രൂപക്ക് തിരിച്ചടിയാണ്. ഇതിനാല്‍ അടുത്ത ദിവസങ്ങളിലും കുവൈത്ത് ദീനാറിന് ഉയര്‍ന്ന മൂല്യം തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.

മികച്ച വിനിമയമൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ കുവൈത്തിലെ പണമിടപാട് എക്സ്േചഞ്ചുകളില്‍ എത്തുന്നവരുടെയും എണ്ണം കൂടി. ഒരു ദീനാറിന് രണ്ടു രൂപയോളം മാറ്റം വന്നതോടെ കൂടുതല്‍ പണം അയക്കുന്നത് ഈ സമയം അധികതുക ലഭിക്കും.

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിവ് രൂപയുമായുള്ള ജി.സി.സി രാജ്യങ്ങളിലെ കറൻസികളുടെ വിനിമയ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

Next Post

നടുവേദന അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Sun Nov 26 , 2023
Share on Facebook Tweet it Pin it Email നടുവേദന വളരെ സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ്. മുതിര്‍ന്നവരില്‍ 80 ശതമാനം വരെ ആളുകള്‍ക്ക് നടുവേദന അനുഭവപ്പെടാറുണ്ട്. നട്ടെല്ലിനെ സംരക്ഷിക്കുന്നതിനും സുസ്ഥിരമാക്കുന്നതിനും ചില ഉപയോഗപ്രദമായ നുറുങ്ങുകള്‍ പരിചയപ്പെടുത്തുകയാണ് ഡോ. സന്ദീപ്. 1 കോര്‍ പേശികളെ ശക്തിപ്പെടുത്താനായി നടത്തം പോലുള്ള കുറഞ്ഞ സ്വാധീനമുള്ള വ്യായാമം ചെയ്യാം. 2 അടുത്തത് ജല ചികിത്സയാണ്. മതിയായ രക്തപ്രവാഹം ഉറപ്പുവരുത്താൻ ജലചികിത്സ (നീന്തല്‍ പോലുള്ളവ) സഹായിക്കും. […]

You May Like

Breaking News

error: Content is protected !!