യു.കെ: യുകെയിലേക്കുള്ള കുടിയേറ്റം ഇനി അത്ര എളുപ്പമാകില്ല, മിനിമം ശമ്പള പരിധി ഉയര്‍ത്തും

ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്നവര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഹോം സെക്രട്ടറി സ്യൂവെല്ല ബ്രവേര്‍മാന്‍ രംഗത്തെത്തി. രാജ്യത്തേക്ക് വരുന്ന അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസ ഇനി മുതല്‍ കൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായും ഹോം സെക്രട്ടറി പറയുന്നു. ഇത്തരത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം കടുത്ത നടപടികളിലൂടെ വെട്ടിച്ചുരുക്കാനാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ജനറല്‍ ഇലക്ഷനില്‍ കുടിയേറ്റം നിര്‍ണായക വിഷയമാകാനുള്ല സാധ്യത പരിഗണിച്ചാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിനുളള നടപടികള്‍ ശക്തമാക്കി ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ഹോം സെക്രട്ടറി ശ്രമിക്കുന്നത്. രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന കാലങ്ങളായുള്ള വാഗ്ദാനം പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ടോറികള്‍ക്ക് നേരെ കടുത്ത വിമര്‍ശനം വര്‍ധിച്ച് വരുന്നതിനാലാണ് ഇത്തരം കടുത്ത നടപടികളുമായി ഹോം സെക്രട്ടറി തിരക്കിട്ട് രംഗത്തെത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഇതിനായി കുടിയേറ്റം നയം വിപ്ലവകരമായ രീതിയില്‍ ഉടച്ച് വാര്‍ക്കുന്നതിനാണ് ഹോം സെക്രട്ടരി തയ്യാറെടുക്കുന്നത്. ഇതിലെ പ്രധാന നീക്കമെന്ന നിലയിലാണ് രാജ്യത്ത് തൊഴിലെടുക്കാനെത്തുന്ന വിദേശികളുടെ ഏറ്റവും ചുരുങ്ങിയ ശമ്പളനിബന്ധന ഉയര്‍ത്താന്‍ പോകുന്നത്. ശമ്പളം നിര്‍ണയിക്കാന്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കിയുളള ഇപ്പോഴത്തെ രീതി പ്രയോജനകരമല്ലെന്നാണ് ഹോം ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്.

രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം പരിധിവിട്ട് പെരുകുന്നതിനാല്‍ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റ നിരക്കില്‍ കാര്യമായ വെട്ടിക്കുറയ്ക്കല്‍ വരുത്തുകയെന്ന ലക്ഷ്യമിട്ടാണ് ഹോം സെക്രട്ടറി കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്. അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ ആശ്രിതരായി യുകെയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ വിസ നല്‍കേണ്ടെന്ന നീക്കവും ഹോം സെക്രട്ടറി പരിഗണിക്കുന്നുണ്ട്.രാജ്യത്ത് നെറ്റ് മൈഗ്രേഷന്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നതിനാല്‍ കടുത്ത നടപടികള്‍ വേണ്ടി വരുമെന്നാണ് ഹോം ഓഫീസ് വക്താവ് പറയുന്നത്.നവംബറില്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ഏറ്റവും പുതിയ കുടിയേറ്റ കണക്ക് പ്രസിദ്ധപ്പെടുത്താനിരിക്കുകയാണ്. അതിന് മുമ്പായി കടുത്ത കുടിയേറ്റ നയം നടപ്പിലാക്കാനാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. നെറ്റ് മൈഗ്രേഷനില്‍ കുറവ് വരുത്താനായി സ്റ്റുഡന്റ്സ് തങ്ങളുടെ ആശ്രിതരെ യുകെയിലേക്ക് കൊണ്ട് വരുന്നത് നിയന്ത്രിക്കുന്ന ഉത്തരവ് ഹോം സെക്രട്ടറി മേയ്മാസത്തില്‍ പുറപ്പെടുവിച്ചിരുന്നു.പുതിയ നീക്കമനുസരിച്ച് ചില പ്രത്യേ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ യുകെയിലേക്ക് തങ്ങളുടെ ആശ്രിതരെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ.കുടിയേറ്റം നിയന്ത്രണമില്ലാതെ പെരുകുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പ് ശക്തമാകുന്നതിന്റെ സൂചനകള്‍ ടോറികളെ പരിഭ്രാന്തിയാക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയവും പുതിയ പരിഷ്‌കാരങ്ങള്‍ തിരക്കിട്ട് നടപ്പിലാക്കാന്‍ ഹോം സെക്രട്ടറിയെ പ്രേരിപ്പിക്കുന്നുണ്ട്.

Next Post

ഒമാന്‍: ഇന്‍റര്‍ സ്‌കൂള്‍ ഇംഗ്ലീഷ് ഡിബേറ്റ് മത്സരം - മസ്കത്ത് ഇന്ത്യൻ സ്കൂള്‍ ജേതാക്കള്‍

Tue Oct 17 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഈ വര്‍ഷത്തെ അംബാസഡേഴ്‌സ് ട്രോഫിക്കായുള്ള വാര്‍ഷിക ഇന്‍റര്‍ സ്‌കൂള്‍ ഇംഗ്ലീഷ് ഡിബേറ്റ് മത്സരത്തില്‍ ഇന്ത്യൻ സ്‌കൂള്‍ മസ്കത്ത്(ഐ.എസ്‌.എം) ജേതാക്കളായി. ഇന്ത്യൻ സ്കൂള്‍ മസ്കത്തിലെ കാലിഡ സിമോണ മച്ചാഡോ, ജസ്റ്റസ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ടീമാണ് വിജയ കിരീടം ചൂടിയത്. ഒമാനിലെ ഇന്ത്യൻ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിനെറ നേതൃത്വത്തില്‍ ഇന്ത്യൻ സ്‌കൂള്‍ വാദി കബീര്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. 16 […]

You May Like

Breaking News

error: Content is protected !!