ഒമാന്‍: ഇന്‍റര്‍ സ്‌കൂള്‍ ഇംഗ്ലീഷ് ഡിബേറ്റ് മത്സരം – മസ്കത്ത് ഇന്ത്യൻ സ്കൂള്‍ ജേതാക്കള്‍

മസ്കത്ത്: ഈ വര്‍ഷത്തെ അംബാസഡേഴ്‌സ് ട്രോഫിക്കായുള്ള വാര്‍ഷിക ഇന്‍റര്‍ സ്‌കൂള്‍ ഇംഗ്ലീഷ് ഡിബേറ്റ് മത്സരത്തില്‍ ഇന്ത്യൻ സ്‌കൂള്‍ മസ്കത്ത്(ഐ.എസ്‌.എം) ജേതാക്കളായി. ഇന്ത്യൻ സ്കൂള്‍ മസ്കത്തിലെ കാലിഡ സിമോണ മച്ചാഡോ, ജസ്റ്റസ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ടീമാണ് വിജയ കിരീടം ചൂടിയത്.

ഒമാനിലെ ഇന്ത്യൻ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിനെറ നേതൃത്വത്തില്‍ ഇന്ത്യൻ സ്‌കൂള്‍ വാദി കബീര്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. 16 ഇന്ത്യൻ സ്കൂളില്‍നിന്നായി 32 പേര്‍ ആയിരുന്നു അംബാസഡര്‍ ട്രോഫിക്കായി പോരാടയിരുന്നത്.

മത്സരത്തിലെ മികച്ച പ്രാസംഗികയായലി കാലിഡ സിമോണ മച്ചാഡോയെയും തിരഞ്ഞെടുത്തു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ്ങ് വിജയികളെ അനുമോദിച്ചു.

ലോകത്ത് ക്രിയാത്മക സംഭാഷണത്തിന്‍റെ പ്രാധാന്യത്തെ അടിവരയിട്ടുകൊണ്ട് സംസാരിച്ച അംബാസഡര്‍, ‘എന്‍റെ അഭിപ്രായം’ എന്നര്‍ഥമുള്ള ഫ്രഞ്ച് പദപ്രയോഗമായ ‘മോണ്‍ അവിസ്’ എന്ന പുതിയ പേര് മത്സരത്തിന് നല്‍കിയതിനെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യൻ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാൻ ഡോ. ശിവകുമാര്‍ മാണിക്കം, എജ്യുക്കേഷണല്‍ സെല്‍ അംഗം കിരണ്‍ ആഷര്‍, ഐ.എസ്‌.ഡബ്ല്യു.കെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര വേദ്, ബോര്‍ഡ് ഡയറക്ടര്‍ ഹര്‍ഷേന്ദു ഷാ, വിദ്യാഭ്യാസ ഉപദേഷ്ടാവ് എം. പി.വിനോബ , ഐ.എസ്‌.ഡബ്ല്യു.കെ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ഐ.എസ്‌.ഡബ്ല്യു.കെ പ്രിൻസിപ്പല്‍ ഡി.എൻ റാവു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മത്സരഫലം സീനിയര്‍ പ്രിൻസിപ്പല്‍, വിദ്യാഭ്യാസ ഉപദേഷ്ടാവ് എം.പി. വിനോബ എന്നിവര്‍ പ്രഖ്യാപിച്ചു. മികച്ച രണ്ടാമത്തെ പ്രഭാഷകയായി ഇന്ത്യൻ സ്‌കൂള്‍ സലാലയിലെ സൈന ഫാത്തിമയെ തെരഞ്ഞെടുത്തു. വാദി കബീര്‍ സ്കൂളിലെ സിയന്ന ഷിബുവിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു. മികച്ച എതിര്‍വാദം അവതരിപ്പിച്ചതിനുളള പുരസ്കാരം വാദി കബീര്‍ ഇന്ത്യൻ സ്കൂളിലെതര്‍ഞ്ജോത് കൗറും സ്വന്തമാക്കി. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (നിര്‍മിത ബുദ്ധി) ലോകത്തെ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റും’ എന്ന പ്രമേയത്തിലായിരുന്നും സംവാദം.

സുല്‍ത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സന്ധ്യ റാവു മേത്ത, സി.ബി.എഫ്.എസിലെ അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. ബിനു ജെയിംസ് മാത്യു, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ഓഫീസര്‍ ഡോ.ജോണ്‍ ഫിലിപ്പ് മാത്യു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. യുവ സംവാദകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാൻ അനുയോജ്യമായ വേദിയൊരുക്കിയതിന് ഇന്ത്യൻ സ്‌കൂള്‍ വാദി അല്‍ കബീര്‍ പ്രിൻസിപ്പല്‍ ഡി.എൻ.റാവു,, സ്‌കൂള്‍ സംഘാടക സമിതി എന്നിവര്‍ക്ക് ഇന്ത്യൻ സ്‌കൂള്‍ ഒമാൻ ഡയറക്ടര്‍ ബോര്‍ഡ് നന്ദി അറിയിച്ചു.

Next Post

കുവൈത്ത്: സി.എഫ്‌.സി സാല്‍മിയ ക്ലബ് ജഴ്‌സി ലോഞ്ചിങ്

Tue Oct 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കെ ഫാക്കിലെ രജിസ്ട്രേഡ് ക്ലബായ സി.എഫ്‌.സി സാല്‍മിയ 2023-2024 സീസണിലേക്കുള്ള ജഴ്സി ലോഞ്ചിങ് മങ്കഫിലെ ഹര്‍മണി സ്‌ക്വയര്‍ ഇവന്റ് സെന്ററില്‍ നടന്നു. കെഫാക്‌ പ്രസിഡന്റ് മൻസൂര്‍ കുന്നത്തേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ്വാലിഹ് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. റാസിഖ്, അബ്ബാസ്, അബ്ദുറഹ്മാൻ റാഫിദ്, പ്രേമൻ നരിയമ്ബുള്ളി, ബഷീര്‍ തെങ്കര എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഹനീഫ് […]

You May Like

Breaking News

error: Content is protected !!