മസ്‌കത്ത്: സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി ഒമാന്‍.
ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ നുഅ്മാനിയുടെ ഓഫീസില്‍ വെച്ചാണ് മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അംബാസഡറുടെ ശ്രമങ്ങള്‍ക്ക് ചടങ്ങില്‍ മന്ത്രി നന്ദി അറിയിച്ചു.
അതേസമയം തന്റെ സേവന കാലയളവില്‍ എല്ലാ വിധ സഹകരണവും ഉറപ്പാക്കിയ എല്ലാ ഒമാനി ഉദ്യോഗസ്ഥര്‍ക്ക് അംബാസഡര്‍ മുനു മഹാവര്‍ നന്ദി രേഖപ്പെടുത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
