യു.എ.ഇ: മത വിദ്വേഷം പ്രചരിപ്പിച്ചാൽ നാല്​ കോടി വരെ പിഴ – വിദ്വേഷ പ്രസംഗത്തിന്​ ഒരു കോടി പിഴയും അഞ്ച്​ വർഷം തടവും

ദുബൈ: യു.എ.ഇയില്‍ മതങ്ങളെ അവഹേളിക്കുകയോ, അസഹിഷ്​ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്​താല്‍ രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ (50 ലക്ഷം രൂപ) 20 ലക്ഷം ദിര്‍ഹം വരെ (നാല്​ കോടി രൂപ) പിഴയീടാക്കുമെന്ന്​ പബ്ലിക്​ പ്രോസിക്യൂഷന്‍ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ മുന്നറിയിപ്പ്​ നല്‍കിയത്​. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയാല്‍ അഞ്ച്​ ലക്ഷം ദിര്‍ഹം (ഒരു കോടി) പിഴയും അഞ്ച്​ വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണ്​. ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യ വസ്​തുക്കളേയോ പുണ്യഗ്രന്ഥങ്ങളെയോ അവഹേളിക്കു​േയാ നശിപ്പിക്കുകയോ ചെയ്യുന്നത്​ ക്രിമിനല്‍ കുറ്റമാണ്​.

ദൈവ വിശ്വാസത്തെ വ്രണപ്പെടുത്തുക, ദൈവത്തെ അധിക്ഷേപിക്കുക, അനാദരവ് കാണിക്കുക തുടങ്ങിയവയും കുറ്റകരമാണ്​. മത ചടങ്ങുകളെ അക്രമത്തിലൂടെയോ ഭീഷണികളിലൂടെയോ തടസപ്പെടുത്തുന്നതും കുറ്റകരമാണ്. പുണ്യഗ്രന്ഥങ്ങളെ അപമാനിക്കുന്നതും നശിപ്പിക്കുന്നതും വികൃതമാക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്​.

ആരാധനാലയങ്ങളുടെയും ശ്‍മശാനങ്ങളുടെയും പവിത്രതക്ക് കളങ്കമുണ്ടാക്കുക, നാശ നഷ്​ടം വരുത്തുക തുടങ്ങിയവയും ഗുരുതര കുറ്റങ്ങളാണെന്ന്​ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്​ നല്‍കി.

Next Post

ഓറഞ്ച് വില്‍പ്പനക്കാരന്‍ ഹരേകല ഹജബ്ബ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരില്‍ കര്‍ണാടകയിലെ ഒരു സാധാരണക്കാരന്‍

Thu Nov 11 , 2021
Share on Facebook Tweet it Pin it Email ഓറഞ്ച് വില്‍പ്പനക്കാരന്‍ ഹരേകല ഹജബ്ബ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരില്‍ കര്‍ണാടകയിലെ ഒരു സാധാരണക്കാരന്‍. അറുപത്തിയെട്ടുകാരനായ ഹജബ്ബ തന്റെ സ്വന്തം നാടായ ഹരേകലയില്‍ സ്‌കൂള്‍ ആരംഭിച്ച്‌ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് ഈ പുരസ്‌കാരം നേടിയത്. മംഗലാപുരം സ്വദേശിയായ ഹജബ്ബയുടെ തൊഴില്‍ ഓറഞ്ച് വില്‍പ്പനയാണ്. ഒരിക്കല്‍പ്പോലും സ്‌കൂള്‍ പടി ചവിട്ടാന്‍ ഭാഗ്യമുണ്ടായിട്ടില്ല ഹജബ്ബയ്ക്ക്. മംഗലാപുരത്തെ ഉള്‍ഗ്രാമമായ ഹരേകല ന്യൂപഡ്പുവിലാണ് […]

You May Like

Breaking News

error: Content is protected !!