യു.കെ: സാമ്പത്തികനയം പാളിയതില്‍ മാപ്പു ചോദിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്ബത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്ബത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്.

ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുത്തന്‍നയം സൃഷ്ടിച്ചത് ആഴത്തിലുള്ള പരിണിത ഫലങ്ങളാണ്. പക്ഷേ രാജ്യത്തിന്റെ നന്മ മാത്രമാണ് താന്‍ ആഗ്രഹിച്ചത്. എന്തൊക്കെ സംഭവിച്ചാലും താന്‍ നേതൃസ്ഥാനത്ത് തുടരുമെന്നും ട്രസ് വ്യക്തമാക്കി.

മുന്‍ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് കഴിഞ്ഞ മാസം നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കല്‍ നയം പുതിയ ധനമന്ത്രി ജെറെമി ഹണ്ട് തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു. ഇതോടെ ട്രസിന്റെ പ്രധാനമന്ത്രി പദവി കുറേക്കൂടി പ്രതിസന്ധിയിലായിരുന്നു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു

Wed Oct 19 , 2022
Share on Facebook Tweet it Pin it Email മരണം സംബന്ധിച്ച്‌ രണ്ടിടങ്ങളില്‍ നിന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ […]

You May Like

Breaking News

error: Content is protected !!