കുവൈത്ത്: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിരുന്നൊരുക്കി കുവൈത്ത് വിദേശകാര്യ മന്ത്രി

കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് നയതന്ത്ര പ്രതിനിധികള്‍ക്കും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെയും തലവന്മാര്‍ക്കും റമദാന്‍ വിരുന്നൊരുക്കി.

സബാഹ് അല്‍ അഹമ്മദ് ഗ്രാന്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മന്‍സൂര്‍ അല്‍ ഒതൈബി,വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍,മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍, അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്,കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹ് എന്നിവരുടെ ആശംസകള്‍ ശൈഖ് സാലിം അറിയിച്ചു.

Next Post

യു.കെ: അവധിക്കാലം നോക്കി പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ സമരം - ശമ്പളം, പെന്‍ഷന്‍ വര്‍ധനയാണ് ആവശ്യം

Mon Apr 3 , 2023
Share on Facebook Tweet it Pin it Email യുകെയില്‍ പാസ് പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ സമരം ആരംഭിച്ചു. അഞ്ചാഴ്ചത്തെ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 3 മുതല്‍ മേയ് 5 വരെ സമരം നീണ്ടു നില്‍ക്കും. 65 ശതമാനത്തിലധികം ജീവനക്കാര്‍ പങ്കെടുക്കുന്നു. പത്ത് ശതമാനം ശമ്പള വര്‍ദ്ധനവും, ജോലി സ്ഥിരതയും പെന്‍ഷനും ആവശ്യപ്പെട്ടാണ് സമരം.പാസ് പോര്‍ട്ട് ജീവനക്കാര്‍ സമരത്തിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതത്തില്‍ ആകുന്നത് പുതിയ പാസ് പോര്‍ട്ടിനായോ, […]

You May Like

Breaking News

error: Content is protected !!