യു.കെ: പുതുവര്‍ഷം പിറന്നു, ഇമിഗ്രേഷന്‍ നിയമം മാറി, വിദേശവിദ്യാര്‍ഥികള്‍ക്ക് ഇനി കുടുംബ വിസ ലഭിക്കില്ല

ലണ്ടന്‍: 2024, ജനുവരി 1. പുതുവര്‍ഷം ആഗതമായിരിക്കുന്നു. ഇതോടൊപ്പം പല മാറ്റങ്ങളും തേടിയെത്താം. അതില്‍ ഏറ്റവും പ്രധാനമാണ് കുടിയേറ്റക്കാരെ ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍. ലീഗല്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പാടാക്കി നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നിയമങ്ങള്‍ ഇന്ന് മുതല്‍ ബ്രിട്ടനില്‍ നിലവില്‍ വരികയാണ്. ഇതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് വരും. ന്യായീകരണമില്ലാത്ത രീതികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ഇതുവഴി ആയിരക്കണക്കിന് പേരുടെ കുടിയേറ്റം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പോസ്റ്റ് ഗ്രാജുവേറ്റ് റിസേര്‍ച്ച് കോഴ്സുകള്‍ക്കും, ഗവണ്‍മെന്റ് ഫണ്ടിംഗ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കും മാത്രമാണ് ഇതില്‍ ഇളവ് ലഭിക്കുക.

നെറ്റ് മൈഗ്രേഷന്‍ 672,000 തൊട്ടതോടെയാണ് മുന്‍ഗാമി സുവെല്ലാ ബ്രാവര്‍മാന്‍ മേയ് മാസത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നീക്കം വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിക്കുന്ന യൂണിവേഴ്സിറ്റികള്‍ക്ക് കനത്ത ആഘാതമാണ്. കൂടാതെ വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്ര കേന്ദ്രമെന്ന ഖ്യാതിയും ഇതോടെ യുകെയ്ക്ക് നഷ്ടമാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച മുതല്‍ ബ്രിട്ടനില്‍ കോഴ്സുകള്‍ക്ക് ചേരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്പന്റന്‍ഡ്സിനായി വിസകള്‍ എടുക്കാന്‍ അനുമതി നിഷേധിക്കപ്പെടും. പോസ്റ്റ്ഗ്രാജുവേറ്റ് റിസേര്‍ച്ച് പ്രോഗ്രാമിനും, ഗവണ്‍മെന്റ് സ്പോണ്‍സര്‍ഷിപ്പുള്ള കോഴ്സുകള്‍ക്കായി എത്തുന്നവര്‍ക്കും മാത്രമാണ് ഇളവ്. ‘നമ്മുടെ ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്ന ആളുകളെ തടയാനും, അതിര്‍ത്തി നിയന്ത്രണം കര്‍ശനമാക്കാനുമാണ് കടുത്ത പദ്ധതി നടപ്പാക്കുന്നത്. ഇന്ന് പദ്ധതി നിലവില്‍ വരുന്നതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ന്യായീകരണമില്ലാത്ത നടപടിയാണ് അവസാനിക്കുക. ഇതുവഴി യുകെയിലേക്ക് വരുന്ന 300,000 പേരുടെ യാത്ര തടയാന്‍ കഴിയും’, ജെയിംസ് ക്ലെവര്‍ലി വ്യക്തമാക്കി.

Next Post

ഒമാന്‍: ഒമാനിലെ താമസസ്ഥലത്ത് കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

Tue Jan 2 , 2024
Share on Facebook Tweet it Pin it Email കണ്ണൂര്‍ സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മൻസിലില്‍ അഷ്‌കറിനെ ആണ് റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

You May Like

Breaking News

error: Content is protected !!