കുവൈത്ത്: കെ.കെ.എം.എ പ്രവര്‍ത്തക സംഗമം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷന്‍ (കെ.കെ.എം.എ) സാല്‍മിയ ബ്രാഞ്ച് പ്രവര്‍ത്തക സംഗമം സാല്‍മിയ സൂപ്പര്‍ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംഘടന നിര്‍വഹിച്ച വിവിധ പദ്ധതികളും പുതിയ വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

സാല്‍മിയ ബ്രാഞ്ച് പ്രസിഡന്റ് എന്‍.കെ. അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഒ.പി. ഷറഫുദ്ദീന്‍, സിറ്റി സോണല്‍ പ്രസിഡന്റ് മുസ്തഫ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ കരീം, അബ്ദുല്ല വാവാട്, മുഹമ്മദ് റഈസ് മടവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു,

സാല്‍മിയ ബ്രാഞ്ചിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ജസീല്‍ വാവാട്, വി.എം. യൂസഫ്, മിറാഷ് കരിമ്ബ, വി.എം. അബൂബക്കര്‍, കെ.സി. അബ്ദുറസാഖ്, എം.കെ. ബഷീര്‍, അനീഷ് ചങ്ങനാശ്ശേരി എന്നിവര്‍ അവതരിപ്പിച്ചു. ജമീല്‍ മുഹമ്മദ്‌ റഈസ് ഖിറാഅത്ത് നടത്തി. സി.പി. ഈസ സ്വാഗതവും വി.എം. യൂസഫ് നന്ദിയും പറഞ്ഞു. വിവിധ യൂനിറ്റ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Next Post

യു.കെ: മോശം വീടാണെങ്കില്‍ വീട്ടുടമയുടെ കൈയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാം

Sun Jan 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മോശം അവസ്ഥയിലുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതമായാല്‍ ലാന്‍ഡ്ലോര്‍ഡ്സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാന്‍ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അവസരം. പുതിയ സോഷ്യല്‍ ഹൗസിംഗ് ബില്‍ ഈ വര്‍ഷം നിയമമായി മാറുന്നതിന് മുന്‍പ് തന്നെ ലാന്‍ഡ്ലോര്‍ഡ്സിന് മേലുള്ള കുരുക്ക് മുറുക്കാനാണ് ഹൗസിംഹ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നീക്കം. മൂന്ന് സോഷ്യല്‍ ഹൗസിംഗ് ലാന്‍ഡ്ലോര്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മോശമെന്ന് ഓംബുഡ്സ്മാന്‍ കണ്ടെത്തി വിമര്‍ശിച്ചത്. […]

You May Like

Breaking News

error: Content is protected !!