സൗദി: ടാങ്കർ ലോറിയുടെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ടാങ്കെര്‍ ലോറിയുടെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെ സഊദി അറേബ്യയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

തൃശൂര്‍ മരത്തംകോട് പന്നിത്തടം എകെജി നഗറില്‍ മഠപ്പാട്ടുപറമ്ബില്‍ വീട്ടില്‍ അന്‍സാര്‍ (36) ആണ് മരിച്ചത്.

സഹായിക്കൊപ്പമായിരുന്നു ടാങ്കെര്‍ ലോറിയുടെ അകം വൃത്തിയാകാന്‍ അന്‍സാര്‍ ഇറങ്ങിയത്. എന്നാല്‍ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അന്‍സാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാലിന്യം കൊണ്ടുപോകുന്ന ടാങ്കെര്‍ ലോറിയില്‍ കെട്ടിക്കിടന്ന വാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം.

പരേതനായ ഖാദര്‍ – ആതിക ദമ്ബതികളുടെ മകനാണ്. ഭാര്യ: ബുസ്ത്വാന. മകള്‍: അംന ഫാത്വിമ.

Next Post

ഒമാൻ: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ‘മെ​യ്ഡ് ഇ​ന്‍ ഒ​മാ​ന്‍’ ബ​സു​ക​ളു​ടെ ഒ​ന്നാം​ബാ​ച്ച്‌ നി​ര​ത്തി​ലി​റ​ങ്ങി

Sat Nov 20 , 2021
Share on Facebook Tweet it Pin it Email മ​സ്ക​ത്ത്: 51ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ‘മെ​യ്ഡ് ഇ​ന്‍ ഒ​മാ​ന്‍’ ബ​സു​ക​ളു​ടെ ഒ​ന്നാം​ബാ​ച്ച്‌ നി​ര​ത്തി​ലി​റ​ങ്ങി. ദു​കം സ്പെ​ഷ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണി​ലെ ക​ര്‍​വ മോ​ട്ടാ​ഴ്​​സിന്റെ റ നി​ര്‍​മാ​ണ യൂ​നി​റ്റി​ല്‍​നി​ന്നാ​ണ് ബ​സു​ക​ള്‍ പ​രീ​ക്ഷ​ണാ​ര്‍​ഥം നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഒ​മാ​ന്‍-​ഖ​ത്ത​ര്‍ സം​യു​ക്ത സം​രം​ഭ​മാ​ണ് ബ​സ് നി​ര്‍​മാ​ണ പ​ദ്ധ​തി​ക്ക് നി​ക്ഷേ​പ​മി​റ​ക്കു​ന്ന​ത്. ഇൗ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 200 ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന് നേ​ര​ത്തെ ക​മ്ബ​നി അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്കൂ​ളു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും […]

You May Like

Breaking News

error: Content is protected !!